പ്‌ളസ്ടു വിദ്യാര്‍ഥിനികള്‍ക്ക് കാന്‍സര്‍ പ്രതിരോധ കുത്തിവയ്പ്

 പ്‌ളസ്ടു വിദ്യാര്‍ഥിനികള്‍ക്ക് കാന്‍സര്‍ പ്രതിരോധ കുത്തിവയ്പ്

തിരുവനന്തപുരം: ഗര്‍ഭാശയമുഖ കാന്‍സര്‍ നിര്‍മാര്‍ജനത്തിന്റെ ഭാഗമായി ഹയര്‍സെക്കന്‍ഡറി ക്ലാസുകളിലെ പെണ്‍കുട്ടികള്‍ക്ക് ഹ്യൂമണ്‍ പാപ്പിലോമ വൈറസ് (എച്ച്.പി.വി) വാക്സിനേഷന്‍ സൗജന്യമായി നല്‍കും. ആരോഗ്യ, വിദ്യാഭ്യാസ, തദേശ വകുപ്പുകള്‍ സംയുക്തമായാണ് നടപ്പാക്കുന്നത്.

ആദ്യം ആലപ്പുഴ, വയനാട് ജില്ലകളിലാണ് വാക്‌സിനേഷന്‍. സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ എച്ച്.പി.വി വാക്സിനാണ് വിപണിയില്‍ ഏറ്റവും വിലക്കുറവ്. ഒരു ഡോസിന് രണ്ടായിരം രൂപ. ഇതാകും നല്‍കുക.

സ്തനാര്‍ബുദം കഴിഞ്ഞാല്‍ കേരളത്തില്‍ സ്ത്രീകളില്‍ കൂടുതല്‍ കാണപ്പെടുന്നത് ഗര്‍ഭാശയമുഖ കാന്‍സറാണ്. വിദേശ രാജ്യങ്ങളില്‍ ഒന്‍പത് വയസ് മുതല്‍ ഈ വാക്സിന്‍ നല്‍കുന്നുണ്ട്. ഗര്‍ഭാശയമുഖ കാന്‍സറിന് കാരണമാകുന്ന വൈറസ് ശരീരത്തിലെത്തി കുറഞ്ഞത് അഞ്ച് വര്‍ഷം കഴിഞ്ഞാവും ലക്ഷണങ്ങള്‍ പ്രകടമാക്കുക. അതിനാല്‍ വ്യക്തി ലൈംഗിക ബന്ധം ആരംഭിക്കും മുമ്പ് വാക്സിന്‍ എടുത്താലേ ആന്റിബോഡികള്‍ പ്രതിരോധം തീര്‍ക്കൂ.

ആകെ മൂന്ന് ഡോസ് ആണ് നല്‍കുക. ആദ്യ ഡോസ് എടുത്ത് രണ്ടാം മാസം രണ്ടാം ഡോസ്. ശേഷം നാലാം മാസം മൂന്നാമത്തെ ഡോസ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.