സെന്‍സെക്സില്‍ വൻ നേട്ടം

സെന്‍സെക്സില്‍ വൻ നേട്ടം

ന്യൂഡൽഹി: സെന്‍സെക്സില്‍ വൻ നേട്ടം. ആദ്യമായി സൂചിക 50092 പോയിന്റായി. നിഫ്റ്റിയിലും ഉയര്‍ച്ചയുണ്ടായി. ഇന്ത്യന്‍ ഓഹരി വിപണിയുടെ ചരിത്രത്തിലാദ്യമായാണ് ബോംബെ ഓഹരി സൂചികയായ സെന്‍സെക്സ് 50,000 പോയന്റ് മറികടന്നിരിക്കുന്നത്.

വിപണിയുടെ തുടക്കത്തില്‍ 223 പോയന്റ് ഉയര്‍ന്നതോടെയാണ് സെന്‍സെക്സ് 50,000 എന്ന നിലവാരം മറികടന്നത്. 14700 എന്ന നിലവാരത്തിലാണ് നിഫ്റ്റിയില്‍ വ്യാപാരം തുടരുന്നത്.

റ്റി സി എസ് മറ്റ് ടാറ്റ ഗ്രൂപ്പ് കമ്പനികൾ, ഇൻഫോസിസ് എന്നിവരുടെ ഓഹരികളാണ് നേട്ടം കൈവരിച്ചത്. ഐ ടി കമ്പനികളുടെ ഷെയറുകളും പൊതുവിൽ മികച്ച പ്രകടനം കാഴ്ച വച്ചു.

റിലയൻസ് ഇൻഡസ്ട്രീസ് ഓഹരികൾ കർഷക പ്രക്ഷോഭങ്ങളും മറ്റും മൂലം ഇടിവ് നേരിട്ടിരുന്നു. എന്നാൽ ഇന്നലെയും ഇന്നും റിലയൻസ് ഓഹരികൾ പുരോഗതി നേടി. അദാനി പോര്‍ട്സ്, എച്ച്‌ഡിഎഫ്‍സി, ഗെയില്‍ തുടങ്ങിയ കമ്പനികൾക്ക് ഇന്നലെയും നഷ്ടം നേരിട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.