വന്യജീവികളേക്കാൾ മനുഷ്യരുടെ ജീവന് പ്രാധാന്യം നൽകിക്കൊണ്ട് വന്യജീവി സംരക്ഷണ നിയമം ദേദഗതി ചെയ്യണം; പ്രൊ ലൈഫ്

വന്യജീവികളേക്കാൾ മനുഷ്യരുടെ ജീവന് പ്രാധാന്യം നൽകിക്കൊണ്ട് വന്യജീവി സംരക്ഷണ നിയമം ദേദഗതി ചെയ്യണം; പ്രൊ ലൈഫ്

കൊച്ചി: മലയോര വനമേഖലയില്‍ നിന്നും സ്ഥിരമായി ജനവാസ മേഖലകളിലേയ്ക്കിറങ്ങുന്ന കാട്ടാനകളെ കാട്ടിലേയ്ക്ക് തിരിച്ചയയ്ക്കാതെ അവയെ പിടികൂടി ആനവളര്‍ത്തു കേന്ദ്രങ്ങളിലേയ്ക്ക് മാറ്റുക.

 വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കായുള്ള പാര്‍പ്പിട സൗകര്യങ്ങള്‍ വനാതിര്‍ത്തികളില്‍ മാത്രം ഭാവിയില്‍ നിര്‍മ്മിക്കുക. നിലവിലുള്ള ഡി.എഫ്.ഒ ഓഫീസുകളും മറ്റ് വനംവകുപ്പ് ഓഫീസുകളും ഉദ്യോഗസ്ഥരുടെ താമസസൗകര്യങ്ങളും വനാതിര്‍ത്തികളിലേയ്ക്ക് മാറ്റി സ്ഥാപിക്കുക. 

 ജനവാസ മേഖലകളിലേയ്ക്ക് വന്യമൃഗങ്ങള്‍ കടന്നുവരുന്ന പ്രദേശങ്ങളില്‍ 24 മണിക്കൂറും കാവലിനായി ആര്‍.ആര്‍.ടി ജോലിയ്ക്കായി താല്ക്കാലിക ജീവനക്കാരെ പ്രശ്‌നബാധിത മാസങ്ങളില്‍ എല്ലാ വര്‍ഷവും നിയമിക്കുക. വന്യജീവികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ജോലിയും അർഹതപ്പെട്ട നഷ്ടപരിഹാരവും നൽകുക.

ഒരു ജനവാസ മേഖലയില്‍ നിന്നും പിടികൂടുന്ന വന്യജീവികളെ മറ്റൊരു ജനവാസ മേഖലയില്‍ കൊണ്ടുപോയി വിടുന്നത് അവസാനിപ്പിക്കുക. വന്യ ജീവികളേക്കാൾ, മനുഷ്യരുടെ ജീവന് പ്രാധാന്യം നൽകികൊണ്ട്, വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യണം. എന്നി ആവശ്യങ്ങൾ ഉന്നയിച്ചു പ്രൊ ലൈഫ് അപ്പോസ്തലേറ്റ് എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് മുഖ്യമന്ത്രിക്കും, വനംവകുപ്പ് മന്ത്രിക്കും നിവേദനം നൽകി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26