കെ സി വൈ എം മാനന്തവാടി രൂപത പ്രവർത്തന വർഷത്തിൻ്റെയും, ഭവനനിർമ്മാണ പദ്ധതിയുടെയും ഉദ്ഘാടനം നിർവ്വഹിച്ചു

കെ സി വൈ എം മാനന്തവാടി രൂപത പ്രവർത്തന വർഷത്തിൻ്റെയും, ഭവനനിർമ്മാണ പദ്ധതിയുടെയും ഉദ്ഘാടനം നിർവ്വഹിച്ചു

ചെറുകാട്ടൂർ: കെ.സി.വൈ.എം മാനന്തവാടി രൂപതയുടെ 2024 പ്രവർത്തന വർഷത്തിൻ്റെ ഉദ്ഘാടനം നടവയൽ മേഖലയുടെ ആതിഥേയത്വത്തിൽ ചെറുകാട്ടൂർ സെന്റ് സെബാസ്റ്റ്യൻസ് യൂണിറ്റിൽ വച്ച് നടത്തപ്പെട്ടു. രൂപത പ്രസിഡന്റ് ജീഷിൻ മുണ്ടക്കാത്തടത്തിൻ അദ്ധ്യക്ഷത വഹിച്ച യോഗം പനമരം പഞ്ചായത്ത് വൈസ് പ്രസിഡന്റും കെ സി വൈ എം മാനന്തവാടി രൂപത മുൻ കോർഡിനേറ്ററും ആയ സിനോ പാറക്കാലായിൽ ഉദ്ഘാടനം ചെയ്തു.  

കെ സി വൈ എം മാനന്തവാടി രൂപതയുടെ ആഭിമുഖ്യത്തിൽ 2024-ൽ നടത്തുന്ന ഭവനനിർമ്മാണ പദ്ധതിയായ 'സഹൃദയ' 2024 - ന്റെ ഉദ്ഘാടനം കെ. സി. വൈ. എം. ചെറുകാട്ടൂർ യൂണിറ്റ് ഡയറക്ടർ ഫാ. ജോസ് കപ്യാരുമലയിൽ നിർവ്വഹിച്ചു.  

ഡിജിറ്റൽ അംഗത്വ നവീകരണ പദ്ധതിയുടെ ലോഞ്ചിംഗ് കർമ്മം കെ സി വൈ എം നടവയൽ മേഖല പ്രസിഡന്റ് നിഖിൽ ചൂടിയാങ്കൽ നിർവഹിച്ചു. 

കെ സി വൈ എം മാനന്തവാടി രൂപത ഡയറക്ടർ ഫാ. സാന്റോ അമ്പലത്തറ ആമുഖ പ്രഭാഷണം നടത്തി. മുള്ളൻകൊല്ലി മേഖല മുൻ പ്രസിഡന്റ് ജോസഫ് ജോർജ് ഡിപ്പോയിലിനും മുൻവർഷത്തെ രൂപത ഭാരവാഹികൾക്കും മൊമൻ്റോ നല്കി ആദരിച്ചു.

വൈസ് പ്രസിഡന്റ് ബെറ്റി അന്ന ബെന്നി, ജനറൽ സെക്രട്ടറി റ്റിജിൻ ജോസഫ് വെള്ളപ്ലാക്കിൽ, സെക്രട്ടറിമാരായ ഡെലിസ് വയലുങ്കൽ, അമ്പിളി സണ്ണി, കോർഡിനേറ്റർ ജോബിൻ തടത്തിൽ, ട്രഷറർ ജോബിൻ തുരുത്തേൽ, ആനിമേറ്റർ സി. ബെൻസി എസ്. എച്ച്, ജോസഫ്, നടവയൽ മേഖല,രൂപത, സിൻഡിക്കേറ്റ് അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.