ആശുപത്രിയ്ക്കുള്ളില്‍ ഇന്‍സ്റ്റഗ്രാം റീല്‍സ് ചിത്രീകരിച്ചു; 38 മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടി

 ആശുപത്രിയ്ക്കുള്ളില്‍ ഇന്‍സ്റ്റഗ്രാം റീല്‍സ് ചിത്രീകരിച്ചു; 38 മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടി

ബംഗളൂരു: ആശുപത്രിയില്‍ ഇന്‍സ്റ്റഗ്രാം റീല്‍സ് ചിത്രീകരിച്ച മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടി. കര്‍ണാടകയിലെ ഗദാഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ 38 വിദ്യാര്‍ത്ഥികള്‍ക്കെതിരെയാണ് അധികൃതര്‍ നടപടിയെടുത്തത്.

കഴിഞ്ഞ ദിവസമാണ് മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ റീല്‍സ് വീഡിയോ സാമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത്. ഇതു ശ്രദ്ധയില്‍പ്പെട്ട കോളജ് മാനേജ്മെന്റ് ആശുപത്രി ചട്ടങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടി സ്വീകരിക്കുകയായിരുന്നു.

വിദ്യാര്‍ത്ഥികളുടെ ഭാഗത്തുനിന്നുണ്ടായത് ഗുരുതരമായ തെറ്റാണ്. രോഗികളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് അത്തരം വീഡിയോകള്‍ ആശുപത്രിക്ക് പുറത്ത് ചിത്രീകരിക്കണമായിരുന്നു. ചട്ടം ലംഘിച്ചതിന് വിദ്യാര്‍ത്ഥികളുടെ ഹൗസ്മാന്‍ഷിപ്പ് കാലാവധി പത്ത് ദിവസത്തേക്ക് കൂടി നീട്ടിയതായി അധികൃതര്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ഓപ്പറേഷന്‍ തീയേറ്ററില്‍ പ്രീവെഡിങ് ഷൂട്ട് നടത്തിയ സര്‍ക്കാര്‍ ഡോക്ടറെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. ചിത്ര ദുര്‍ഗ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന യുവ ഡോക്ടര്‍ക്കെതിരേയാണ് കര്‍ണാടക ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടുറാവ് നടപടി സ്വീകരിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.