പാലാ രൂപതാ പ്രവാസി അപ്പോസ്തലേറ്റ് കുവൈറ്റ് ഘടകത്തിന് പുതിയ ഭാരവാഹികൾ

പാലാ രൂപതാ പ്രവാസി അപ്പോസ്തലേറ്റ് കുവൈറ്റ് ഘടകത്തിന് പുതിയ ഭാരവാഹികൾ

കുവൈറ്റ് സിറ്റി: കുവൈറ്റിൽ താമസിക്കുന്ന പാലാ രൂപതാംഗങ്ങളുടെ ഔദ്യോഗിക കൂട്ടായ്മ്മയായ പാലാ ഡയോസിസ് മൈഗ്രൻ്റ്സ് അപ്പോസ്തലേറ്റ് കുവൈറ്റ് ഘടകത്തിന് നാൽപ്പത്തിയൊന്ന് അംഗ പുതിയ ഭരണസമിതി ചുമതലയേറ്റു.


ജോബിൻസ് ജോൺ പാലേട്ട്(ജനറൽ കോർഡിനേറ്റർ) ഐവി അലക്സ് പരുന്തുവീട്ടിൽ(സെക്രട്ടറി) സുനിൽ തോമസ് തൊടുകയിൽ (ട്രഷറർ) ജോസി കിഷോർ ചൂരനോലിക്കൽ (വനിതാ പ്രതിനിധി) ജോർജ്ജ് ജോസഫ് വാക്കത്തിനാൽ (ജോയിന്റ് കോർഡിനേറ്റർ) ഷിന്റോ ജോർജ്ജ്‌ കല്ലൂർ (ജോയിൻറ് സെക്രട്ടറി) ജിൻസ് ജോയ് കൈപ്പള്ളിയേൽ (ജോയിൻറ് ട്രഷറർ).

അബ്ബാസിയ ഹൈഡൈൻ ഓഡിറ്റോറിയത്തിൽ ചേർന്ന എക്സിക്യുട്ടീവ് യോഗത്തിൽ രൂപതാ ആസ്ഥാനത്തു നിന്നും പി ഡി എം എ ഡയറക്ടർ ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ, അസി. ഡയറക്ടർമാരായ ഫാ. മാണി കൊഴുപ്പൻകുറ്റി, ഫാ. ജോർജ്ജ് നെല്ലിക്കൽ, ഗ്ലോബൽ കോർഡിനേറ്റർ ഷാജി മങ്കുഴിക്കരി എന്നിവർ ഓൺലൈനായി പങ്കു ചേർന്നു.

പി ഡി എം എ കുവൈറ്റിന്റെ മുൻ ജനറൽ കോർഡിനേറ്റർമാരായ ഡൊമിനിക് മാത്യു ഏറത്ത്, സിവി പോൾ പാറയ്ക്കൽ, മിഡിൽ ഈസ്റ്റ് ഡെലിഗേറ്റ് ടോമി സിറിയക് കണിച്ചുകാട്ട് എന്നിവർ ആശംസകൾ നേർന്നു.       

റിനു ജോർജ്ജ് ഞാവള്ളിൽ, ജോബി തോമസ് കുഴിമറ്റം(മീഡിയ കോർഡിനേറ്റർമാർ) സജി സെബാസ്റ്റ്യൻ കൊച്ചറക്കൽ (ആർട്സ് കൺവീനർ) ധന്യ ജോർജ്ജുകുട്ടി കോലടി, ലിൻഡാ സാബു വള്ളോംപുരയിടത്തിൽ (ജോയിൻറ് ആർട്സ് കൺവീനർമാർ) ഷാജി മൈക്കിൾ കടിയാംകുറ്റിയിൽ (ചാരിറ്റി കൺവീനർ) ബിജു ജോസഫ് എണ്ണംപ്രയിൽ,അനൂപ് ജോൺ പുളിക്കയിൽ, (ജോയിൻ്റ് കൺവീനർമാർ) സീനാ ജിമ്മി പാലക്കീൽ,നിമാ അനീഷ് പുളിക്കൽ (ജോയിന്റ് വനിതാ പ്രതിനിധികൾ), റിജോ ജോർജ്ജ് കിഴക്കേകുതിരവേലിൽ,ജോഫി പോൾ കല്ലോലിൽ,റോബിൻ തോമസ് കൊച്ചുകരോട്ട്, ഡേവിസ് ജോൺ കരിപ്പാത്ത് (അബ്ബാസിയ ഏരിയാ കൺവീനർമാർ) തോമസ് കുര്യാക്കോസ് മുണ്ടിയാനിക്കൽ, ഷാജി ജേക്കബ് ഐക്കരേട്ട് (സാൽമിയാ ഏരിയാ കൺവീനർമാർ) ജോബിൻ തോമസ് പുത്തൻപുരയിൽ(റിഗ്ഗായ് ഏരിയ കൺവീനർ) ജോസഫ് മാത്യു വടക്കേടത്ത് (ഫാഹേൽ ഏരിയ കൺവീനർ).

എ എം ജെയിംസ് ആനിത്തോട്ടത്തിൽ, ചെസിൽ ചെറിയാൻ രാമപുരം, കെ ജെ ജോൺ കാരംവേലിൽ, സിബി സ്‌കറിയാ അമ്പഴത്തുങ്കൽ, ജയ്സൺ മുണ്ടപ്ലാക്കൽ, ജോർജ്ജ് മാത്യു ചേലക്കമാക്കിൽ, ബോബി പാറ്റാനി, ജസ്റ്റിൻ മാത്യു വലിയകുളത്തിൽ, അനൂപ് ആൻഡ്രൂസ് ആലനോലിൽ, ജോർജ്ജ് അബ്രാഹം പുളിക്കയിൽ, സൻജയ് ജോൺ തട്ടാമ്പറമ്പിൽ, ഷിബു ജോൺ കന്നുകെട്ടിയിൽ, ബിജു കുര്യൻ മുട്ടപ്പള്ളിൽ (എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ).


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.