അബുദാബി: യുഎഇയിൽ നിന്ന് പ്രവാസികൾക്ക് നാട്ടിലേക്ക് പണമയക്കുന്നതിനുള്ള ഫീസ് യുഎഇ എക്സ്ചേഞ്ച് ഹൗസുകൾ 15 ശതമാനം വർധിപ്പിക്കുന്നു. അഞ്ച് വർഷത്തിനിടെ ആദ്യമായാണ് ഫീസ് വർധിപ്പിക്കാൻ ഒരുങ്ങുന്നത്. എക്സ്ചേഞ്ച് ഹൗസുകളിലെ വർധിച്ച ചെലവുകൾ പരിഹരിച്ച് മത്സരക്ഷമത നിലനിർത്തുന്നതിന്റെ ഭാഗമായാണിതെന്ന് അധികൃതർ വിശദീകരിച്ചു.
യുഎഇയുടെ അധികാരപരിധിയിലുള്ള എക്സ്ചേഞ്ച് ഹൗസുകൾക്ക് ഓപ്ഷണൽ സ്ട്രാറ്റജിക് ഫീസ് ക്രമീകരണം നടപ്പിലാക്കാൻ അനുമതി ലഭിച്ചതായി ഫോറിൻ എക്സ്ചേഞ്ച് ആൻഡ് റെമിറ്റൻസ് ഗ്രൂപ്പ് (എഫ്ഇആർജി) ഇന്ന് പ്രഖ്യാപിച്ചു. ഇത് കുറഞ്ഞത് 15 ശതമാനം വർധനവ് അനുവദിക്കുന്നു. 2.50 ദിർഹത്തിന് (56.50 രൂപ) തുല്യമാണിത്.
മാറിക്കൊണ്ടിരിക്കുന്ന റെഗുലേറ്ററി അതോറിറ്റി നിയന്ത്രണങ്ങളും ചെലവ് വർധനയും കാരണം ഫീസ് വർധന അനിവാര്യമാണെന്ന് എക്സ്ചേഞ്ച് ഹൗസുകൾ നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു. ഫിസിക്കൽ ബ്രാഞ്ച് റെമിറ്റൻസ് സേവനങ്ങൾക്ക് ഫീസ് വർധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി എഫ്ഇആർജി പ്രസ്താവനയിൽ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.