തിരുവനന്തപുരം: സംസ്ഥാനത്ത് ആര്‍സി ബുക്ക്, ലൈസന്‍സ് അച്ചടി ഉടന്‍ പുനസ്ഥാപിക്കുമെന്ന് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാര്‍. മുസ്ലീം ലീഗ് എം.എല്‍.എ പി.കെ ബഷീര്‍ നല്‍കിയ സബ്മിഷന് മറുപടി നല്‍കവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. വന്‍ തുക കുടിശികയുള്ളതിനാല്‍ സംസ്ഥാനത്ത് ആര്‍സി ബുക്ക്, ലൈസന്‍സ് അച്ചടി നവംബര്‍ അവസാന വാരം മുതല്‍ മുടങ്ങിയിരുന്നു.
3,50,000 ത്തോളം ആര്‍സി ബുക്കുകളും 3,80,000 ലൈസന്‍സുകളും കുടിശിക കാരണം അച്ചടിക്കാതെയുണ്ട്. 2023 ഓഗസ്റ്റ് മുതല്‍ ഡിസംബര്‍ വരെ 8,66,07,473 രൂപ കുടിശിക ഇനത്തില്‍ ഐടിഐ ലിമിറ്റഡ് എന്ന കമ്പനിക്ക് നല്‍കാനുണ്ട്. വിഷയം പരിഹരിക്കാന്‍ അടിയന്തരമായി 15 കോടി അനുവദിക്കാനുള്ള ഗതാഗത കമ്മിഷണറുടെ ശുപാര്‍ശ ധനകാര്യ വകുപ്പിന്റെ പരിഗണനയിലാണ്.
വിഷയത്തില്‍ പരിഹാരം കാണാന്‍ ധനകാര്യ മന്ത്രിയും മുഖ്യമന്ത്രിയും ഇടപെട്ടുവെന്നും ഏതാനും ദിവസത്തിനകം പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുമെന്നും മന്ത്രി പറഞ്ഞു. പ്രിന്റിങ് ആരംഭിച്ചാല്‍ മൂന്നോ നാലോ ആഴ്ചകള്‍ക്കുള്ളില്‍ വിതരണം പുനസ്ഥാപിക്കും. അതാത് ആര്‍ടി ഓഫീസുകളില്‍ അപേക്ഷകരുടെ ആര്‍സി ബുക്കും ലൈസന്‍സും എത്തിക്കും. എന്നാല്‍ ഏജന്റ് മുഖാന്തരം ഇതു നല്‍കില്ല.
അപേക്ഷകര്‍ക്ക് അതാത് ആര്‍ടി ഓഫീസുകളില്‍ നിന്ന് ഐഡി കാര്‍ഡ് കാണിച്ച് ആര്‍സി ബുക്കും ലൈസന്‍സും കൈപ്പറ്റാമെന്ന് ഗതാഗത മന്ത്രി നിയമസഭയെ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.