ഇനി സ്റ്റേഷനില്‍ പോകേണ്ട; വിവരങ്ങള്‍ പൊലീസിനെ രഹസ്യമായി അറിയിക്കാം

 ഇനി സ്റ്റേഷനില്‍ പോകേണ്ട; വിവരങ്ങള്‍ പൊലീസിനെ രഹസ്യമായി അറിയിക്കാം

കൊച്ചി: പൊലീസ് സ്റ്റേഷനില്‍ നേരിട്ട് പോകാതെ വിവരങ്ങള്‍ പൊലീസിനെ രഹസ്യമായി അറിയിക്കാനുള്ള സംവിധാനവുമായി കേരള പൊലീസ്.
പൊലീസിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പ് ആയ പോള്‍ (Pol) ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം Share anonymously എന്ന വിഭാഗത്തിലൂടെ ഏതു വിവരവും രഹസ്യമായി അറിയിക്കാവുന്നതാണെന്ന് കേരള പൊലീസ് ഫെയ്സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. വ്യക്തി വിവരങ്ങള്‍ വെളിപ്പെടുത്താതെ തന്നെ രഹസ്യ വിവരം അറിയിക്കാനുള്ള സൗകര്യമാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം:

നിങ്ങള്‍ക്ക് എന്തെങ്കിലും കാര്യം പൊലീസിനെ രഹസ്യമായി അറിയിക്കാനുണ്ടോ? പൊലീസിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പ് ആയ Pol - App ഇന്‍സ്റ്റാള്‍ ചെയ്തശേഷം Share anonymously എന്ന വിഭാഗത്തിലൂടെ ഏതു വിവരവും പൊലീസിനെ രഹസ്യമായി അറിയിക്കാം. നിങ്ങളുടെ വ്യക്തിവിവരങ്ങള്‍ വെളിപ്പെടുത്തേണ്ടതില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.