സൗദിയില്‍ സ്വന്തം പേരിലുള്ള ഉപയോഗശൂന്യമായ വാഹനങ്ങള്‍ മാര്‍ച്ച് ഒന്നിന് മുമ്പ് ഒഴിവാക്കണം

 സൗദിയില്‍ സ്വന്തം പേരിലുള്ള ഉപയോഗശൂന്യമായ വാഹനങ്ങള്‍ മാര്‍ച്ച് ഒന്നിന് മുമ്പ് ഒഴിവാക്കണം

ജിദ്ദ: സ്വന്തം പേരിലുള്ള ഉപയോഗശൂന്യമായതും പഴകിയതുമായ വാഹനങ്ങള്‍ രേഖകളില്‍നിന്ന് നീക്കം ചെയ്യണമെന്ന് ട്രാഫിക് വിഭാഗം അറിയിച്ചു. അടുത്ത മാസം (മാര്‍ച്ച്) ഒന്നിന് മുമ്പ് ഇത്തരം വാഹനങ്ങള്‍ അബ്ഷിര്‍ പ്ലാറ്റ് ഫോം വഴി സ്വന്തം പേരില്‍നിന്ന് മാറ്റണമെന്നും ട്രാഫിക് വിഭാഗം പറഞ്ഞു. ഈ കാലയളവില്‍ സൗകര്യം പ്രയോജനപ്പെടുത്തിയാല്‍ സാമ്പത്തിക ബാധ്യതകളുണ്ടാകില്ല.

ഓണ്‍ലൈന്‍ വഴിയാണ് ഈ പ്രക്രിയക്ക് തുടക്കം കുറിക്കേണ്ടത്. അബ്ഷിറില്‍ ഇതിനായി പ്രത്യേക വിന്‍ഡോയുണ്ട്. അതേസമയം, വാഹനവും നമ്പര്‍ പ്ലേറ്റുകളും അംഗീകൃത കേന്ദ്രത്തിലെത്തി നേരിട്ട് കൈമാറണം. രേഖകളും വാഹനവും കൈമാറുമ്പോള്‍ സ്വീകരിച്ചുവെന്ന് സ്ഥിരീകരിക്കുന്ന ഒ.ടി.പി മൊബൈലില്‍ വരും. ഇത് കേന്ദ്രത്തിന് കൈമാറണമെന്നും ട്രാഫിക് വിഭാഗം അറിയിച്ചു.

അബ്ഷിറില്‍ യൂസര്‍ നെയിമും പാസ്വേഡും ഉപയോഗിച്ച് പ്രവേശിച്ച ശേഷം വ്യക്തിഗത സേവനങ്ങളുടെ വിഭാഗത്തില്‍ വാഹനങ്ങള്‍ രേഖകളില്‍ നിന്ന് നീക്കാനുള്ള പ്രത്യേക വിന്‍ഡോ ഓപണ്‍ ചെയ്താണ് നടപടിക്രമങ്ങള്‍ ആരംഭിക്കേണ്ടത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.