കോഴിക്കോട്: ഉള്ളിയേരിയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ 14കാരിക്ക് ഗുരുതര പരിക്ക്. നടുവണ്ണൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌ക്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി അക്ഷിമയ്ക്കാണ് പരിക്കേറ്റത്.
ഇന്നലെ രാവിലെ സ്‌കൂളില്‍ പോകുന്നതിനിടെ വീട്ടിനടുത്തുള്ള റോഡില്‍ വച്ചാണ് കുട്ടിയെ കാട്ടുപന്നി ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആദ്യം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിക്കുകയായിരുന്നു.
കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ മാതാപിതാക്കള്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ക്ക് പരാതി നല്‍കി. അതിനിടെ കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പത്തനംതിട്ട സ്വദേശി ഗോപാലന്‍ (75) മരിച്ചു. ജനുവരി 25 നാണ് ഗോപാലനെ കാട്ടുപന്നി ആക്രമിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.