ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ് വിവാഹിതനാകുന്നു

ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ് വിവാഹിതനാകുന്നു

മെൽബൺ: ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ് വിവാഹിതനാകുന്നു. “അവൾ യെസ് പറഞ്ഞു,” എന്ന കാപ്ഷനോടെ തൻ്റെ പങ്കാളിയായ ഹെയ്ഡണുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞ വിവരം പ്രധാനമന്ത്രി സോഷ്യൽ മീഡിയയിലൂടെ പങ്കിട്ടു. കാൻബെറയുടെ ഇന്റർ നോർത്ത് ഇറ്റാലിയൻ ആൻഡ് സൺസ് റസ്റ്റോറന്റിൽ വാലൻ്റൈൻസ് ഡേ ആഘോഷിച്ചതിന് പിന്നാലെയാണ് സന്തോഷ വാർത്ത ലോകത്തോട് പറഞ്ഞത്.

ഈ വാർത്ത പങ്കുവെക്കുന്നതിൽ ഞങ്ങൾ ആവേശഭരിതരാണ്. ഞങ്ങളുടെ ജീവിതകാലം മുഴുവൻ ഒരുമിച്ച് ചെലവഴിക്കാൻ കാത്തിരിക്കുകയാണെന്ന് ദമ്പതികൾ പറഞ്ഞു. വിദേശകാര്യ മന്ത്രി പെന്നി വോങ്ങ് ഇരുവർക്കും ആശംസകൾ നേർന്നു.

സ്നേഹം ഒരു മനോഹരമായ കാര്യമാണ്. നിങ്ങൾ രണ്ടുപേരിലും ഞാൻ വളരെ സന്തോഷവാനാണെന്ന് മന്ത്രി പറഞ്ഞു. ന്യൂസിലാൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സൺ, ആഭ്യന്തര മന്ത്രി ക്ലെയർ ഒ നീൽ, ഭവന മന്ത്രി ജൂലി കോളിൻസ് എന്നിവരുൾപ്പെടെ മറ്റ് ലേബർ സഹപ്രവർത്തകരും ആശംസകളറിയിച്ചു.

2019 ൽ മെൽബണിൽ നടന്ന ഒരു ബിസിനസ് ഡിന്നറിലാണ് ഇരുവരും കണ്ടുമുട്ടിയത്. കാൻബറയിൽ ആൽബനീസിനൊപ്പം താമസിക്കുകയും ന്യൂ സൗത്ത് വെയിൽസ് പബ്ലിക് സർവീസ് അസോസിയേഷൻ്റെ വനിതാ ഓഫീസറായി ജോലി ചെയ്യുകയുമാണ് ഹെയ്ഡൺ. അമേരിക്കൻ വൈറ്റ് ഹൗസിലുൾപ്പെടെ പ്രധാന മന്ത്രിക്കൊപ്പം നിരവധി ഔദ്യോഗിക സന്ദർശനങ്ങളിൽ പങ്കെടുത്തിട്ടുണ്ട്.

ന്യൂ സൗത്ത് വെയിൽസിൻ്റെ മുൻ ഡെപ്യൂട്ടി പ്രീമിയർ കാർമൽ ടെബ്ബട്ടിനെ ആൽബനീസ് മുമ്പ് വിവാഹം കഴിച്ചിരുന്നു. ഇവർക്ക് 23 വയസുള്ള മകനുണ്ട്. ഒരു ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി അധികാരത്തിലിരിക്കുമ്പോൾ ഇത് ആദ്യമായാണ് വിവാഹം കഴിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.