ന്യൂഡല്‍ഹി: കേരളത്തിലൂടെ സര്‍വീസ് നടത്തുന്ന വന്ദേഭാരത് ട്രെയിനുകളില്‍ തനത് കേരള ഭക്ഷ്യ വിഭവങ്ങള്‍ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ച് കേരളം. സംസ്ഥാന സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി തോമസാണ് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവിന് കത്തയച്ചത്.
കേരളത്തിന്റെ വിഭവങ്ങള്‍ ആസ്വദിക്കാന്‍ വിദേശ സഞ്ചാരികള്‍ക്കും ഇതൊരു അവസരമാകുമെന്നാണ് കത്തില്‍ പറയുന്നത്. നിലവില്‍ സര്‍വീസ് നടത്തുന്ന വന്ദേഭാരത് ട്രെയിനുകളില്‍ ഉത്തരേന്ത്യന്‍ ഭക്ഷണങ്ങളാണ് നല്‍കി വരുന്നത്.
വന്ദേഭാരത് ട്രെയിനുകള്‍ പല സ്റ്റോപ്പുകളിലും കുറഞ്ഞ സമയം നിര്‍ത്തിയിടുന്നതിനാല്‍ ഇത് അസൗകര്യമാണെന്നും കത്തില്‍ പരാമര്‍ശിക്കുന്നു. യാത്രക്കാര്‍ക്ക് കയറാനും ഇറങ്ങാനും ഒരേ വാതില്‍ ഉപയോഗിക്കുമ്പോള്‍ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും ഇത് പരിഹരിക്കാന്‍ പ്രത്യേക സംവിധാനം ആവശ്യമാണെന്നും കത്തില്‍ ഉന്നയിക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.