ബൈഡനെത്തേടി വത്തിക്കാനിൽനിന്നും ഫ്രാൻസിസ് മാർപാപ്പയുടെ ആശംസകൾ

ബൈഡനെത്തേടി വത്തിക്കാനിൽനിന്നും ഫ്രാൻസിസ് മാർപാപ്പയുടെ ആശംസകൾ

വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പാ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന് ആശംസകളും പ്രാർത്ഥനകളും അറിയിച്ചുകൊണ്ടുള്ള സന്ദേശം അയച്ചു.സന്ദശത്തിൽ ഇങ്ങനെ പറയുന്നു, “അമേരിക്കൻ ഐക്യനാടുകളുടെ നാല്പത്തിയാറാമത് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യപ്പെട്ട നിങ്ങൾക്ക് ഞാൻ ഹൃദ്യമായ ആശംസകൾ നേരുകയും ഈ ഉന്നത പദവിയിലെ ഉത്തരവാദിത്തങ്ങൾ നിറവേറ്റാൻ സർവശക്തനായ ദൈവം നിങ്ങൾക്ക് ജ്ഞാനവും ശക്തിയും നൽകട്ടെ എന്ന എന്റെ പ്രാർത്ഥന ഞാൻ ഉറപ്പുനൽകുകയും ചെയ്യുന്നു".

ബുധനാഴ്ച പ്രസിഡന്റ് ബൈഡന് അയച്ച സന്ദേശത്തിൽ ഫ്രാൻസിസ് മാർപാപ്പ ഇങ്ങനെ തുടർന്നു “നിങ്ങളുടെ നേതൃത്വത്തിൽ, രാജ്യം സ്ഥാപിതമായത് മുതലുള്ള, രാജ്യത്തിന് പ്രചോദനമായ ഉന്നത രാഷ്ട്രീയ, ധാർമ്മിക, മത മൂല്യങ്ങളിൽ നിന്ന് ശക്തി നേടാൻ അമേരിക്കൻ ജനതയ്ക്ക് ആവട്ടെ എന്ന് പ്രത്യാശിക്കുന്നു". 244 വർഷത്തെ ജനാധിപത്യ പാരമ്പര്യമാണ് അമേരിക്കക്കുള്ളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26