തിരുവനന്തപുരത്ത് നിന്ന് ക്വലാലംപൂരിലേക്ക് പുതിയ സര്‍വീസ്; ഈ മാസം 21 ന് തുടക്കമാകും

തിരുവനന്തപുരത്ത് നിന്ന് ക്വലാലംപൂരിലേക്ക് പുതിയ സര്‍വീസ്; ഈ മാസം 21 ന് തുടക്കമാകും

തിരുവനന്തപുരം: മലേഷ്യന്‍ തലസ്ഥാനമായ ക്വലാലംപൂരിലേക്ക് തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ നിന്ന് ഒരു പുതിയ സര്‍വീസ് കൂടി തുടങ്ങുന്നു. എയര്‍ ഏഷ്യ ബെര്‍ഹാദിന്റെ പുതിയ സര്‍വീസ് ഫെബ്രുവരി 21 ന് ആരംഭിക്കും. 180 സീറ്റുകള്‍ ഉള്ള എയര്‍ ബസ് 320 വിമാനമാണ് സര്‍വീസിന് ഉപയോഗിക്കുക. തുടക്കത്തില്‍ ചൊവ്വ, വ്യാഴം, ശനി, ഞായര്‍ ദിവസങ്ങളിലായിരിക്കും സര്‍വീസ്.

രാത്രി 11:50 മണിക്ക് എത്തുന്ന വിമാനം പുലര്‍ച്ചെ 12:25 ന് തിരിച്ച് പോകും. എയര്‍ ഏഷ്യ ബെര്‍ഹാദ് ഇതാദ്യമായാണ് തിരുവനന്തപുരത്ത് നിന്ന് സര്‍വീസ് നടത്തുന്നത്. ഓസ്‌ട്രേലിയ, തായ്ലന്‍ഡ്, സിംഗപ്പൂര്‍, ഇന്തോനേഷ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് കണക്റ്റിവിറ്റി സൗകര്യവുമുണ്ട്.

കേരളത്തിലെയും തെക്കന്‍ തമിഴ്നാട്ടിലെയും ട്രാവല്‍, ടൂറിസം മേഖലകള്‍ക്കും ഈ സര്‍വീസ് പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.