ദുബായ് കെ.എം.സി.സി തൃത്താല മണ്ഡലം കമ്മിറ്റിക്ക് പുതിയ നേതൃത്വം

ദുബായ് കെ.എം.സി.സി തൃത്താല മണ്ഡലം കമ്മിറ്റിക്ക് പുതിയ നേതൃത്വം

ദുബായ് : പാലക്കാട് ജില്ലയിലെ തൃത്താല മണ്ഡലം കെ.എം.സി.സി കമ്മിറ്റി നിലവിൽ വന്നു . പ്രസിഡണ്ട്, ഫൈസൽ (തിരുമിറ്റക്കോട് ) ജനറൽ സെക്രട്ടറി, അനസ്‌ മാടപ്പാട്ട് ( തൃത്താല ) ട്രെഷർ, ഷമീർ വെമ്മരത്തിൽ (കപ്പൂർ )
അബ്ദുൽ മുത്തലിബ് കോതച്ചിറ ( നാഗലശ്ശേരി ) ഷറഫു കോമത്ത് ( കപ്പൂർ ) നൂർ ചേക്കോട് ( കപ്പൂർ ) നൗഷാദ് PV ( തൃത്താല ) അന്‍സാർ MK ആലൂർ ( പട്ടിത്തറ ) KH ഫൈസൽ കരിമ്പ ( ചാലിശ്ശേരി ) വൈസ് പ്രസിഡണ്ട്മാരായും ഇർഷാദ് ഹുദവി ( ആനക്കര ) മുസ്തഫ ( പരുതൂർ ) ഫൈസൽ എറവക്കാട് ( കപ്പൂർ ) സെയ്ത് മുഹമ്മദ് ( തൃത്താല ) അനസ് KC ( പട്ടിത്തറ ) അബു ( കപ്പൂർ ) എന്നിവർ സെക്രട്ടറിമാരായും തെരഞ്ഞെടുക്കപ്പെട്ടു .

പ്രസിഡണ്ട് ജമാൽ കൊഴിക്കരയുടെ അധ്യക്ഷതയിൽ നടന്ന മണ്ഡലം സമാപന കൗൺസിൽ പാലക്കാട് ജില്ല കെ.എം.സി.സി പ്രസിഡണ്ട് ഫൈസൽ തുറക്കൽ ഉദ്‌ഘാടനം ചെയ്തു . 2018-2024 കാലയളവിലെ തൃത്താല മണ്ഡലം കെഎംസിസി പ്രവർത്തന റിപ്പോർട്ട് കൗൺസിലിന് മുൻപാകെ ഫൈസൽ തിരുമിറ്റക്കോട് അവതരിപ്പിച്ചു. ഷമീർ കുമരനെല്ലൂർ സ്വാഗതവും, അനസ്‌ മാടപ്പാട്ട് വരവ് ചിലവ് കണക്കും അവതരിപ്പിച്ചു .

ജില്ലാ ഭാരവാഹികളായ ഉമ്മർ തട്ടത്താഴത്ത് , ടി എം എ സിദ്ധീഖ് , എംഎസ്എഫ് പാലക്കാട് മുൻ ജില്ല ജനറൽ സെക്രട്ടറി ആസിം ആളത്ത് , അൻവർ ഹല , മഹ്‌റൂഫ് കൊഴിക്കര ആശംസകൾ നേർന്നു . പുതിയ കമ്മിറ്റി തെരഞ്ഞെടുപ്പിന് റിട്ടേർണിംഗ് ഓഫീസർ നാസർ പടുവിലും, നിരീക്ഷകൻ സുഹൈൽ കോങ്ങാടും നേതൃത്വം നൽകി . നിലവിൽ വന്ന പുതിയ കമ്മറ്റിക്ക് ദുബൈ കെഎംസിസി സ്റ്റേറ്റ് വൈസ് പ്രസിഡണ്ട് മുഹമ്മദ് പട്ടാമ്പി, ജില്ല ജനറൽ സെക്രട്ടറി ജംഷാദ് മണ്ണാർക്കാട് , മുഹമ്മദാലി എറവക്കാട് ആശംസകൾ നേർന്നു സംസാരിച്ചു .


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.