രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് പ്രതിനിധി സംഘം വീണ്ടും ഹാത്‌റാസിലേക്ക്

രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് പ്രതിനിധി സംഘം വീണ്ടും ഹാത്‌റാസിലേക്ക്

ലഖ്‌നൗ:യുപിയില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട യുവതിയുടെ കുടുംബാംഗങ്ങളെ കാണാന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും 40 എംപിമാരും ഇന്ന് വീണ്ടും ഹത്രാസിലേക്ക്‌. പ്രിയങ്കാഗാന്ധിയും ഇവര്‍ക്കൊപ്പമുണ്ടാകും. യുവതിയുടെ കുടുംബത്തെ സന്ദര്‍ശിക്കുന്നതിനായി പുറപ്പെട്ട രാഹുല്‍ ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും നോയ്ഡയ്ക്ക് സമീപം യു.പി. പോലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തിരുന്നു.

കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധവും യു.പി. പോലീസിന്റെ ലാത്തിച്ചാര്‍ജും ഉള്‍പ്പെടെയുള്ള നാടകീയ സംഭവങ്ങള്‍ക്കൊടുവിലായിരുന്നു അറസ്റ്റ്. ബുദ്ധ സര്‍ക്യൂട്ട് അതിഥിമന്ദിരത്തില്‍ കുറച്ചുനേരം തടഞ്ഞുവെച്ചശേഷം ഇവരെ പിന്നീട് വിട്ടയച്ചു.യുവതിയുടെ മൃതദേഹം രക്ഷിതാക്കളുടെ സമ്മതമില്ലാതെ സംസ്‌കരിച്ചതിലുള്‍പ്പെടെ രാജ്യമെങ്ങും പ്രതിഷേധമുയരുന്നതിനിടെയാണ് രാഹുലും പ്രിയങ്കയും യുവതിയുടെ കുടുംബാംഗങ്ങളെ കാണുന്നതിനായി ഹഥ്‌റാസിലെത്തിയത്. തന്നെ എന്തിനാണ് അറസ്റ്റ് ചെയ്തതെന്ന് പറയണമെന്നും പോലീസിനോട് ശബ്ദമുയര്‍ത്തി രാഹുല്‍ ആവശ്യപ്പെട്ടു. ബഹളത്തിനിടയില്‍ പോലീസിന്റെ തള്ളില്‍ രാഹുല്‍ നിലത്തു വീണിരുന്നു. രാഹുല്‍ ഇന്ന് വീണ്ടും എത്തുമ്ബോള്‍ , യുവതിയുടെ ഗ്രാമത്തിലേക്കുളള പ്രവേശന കവാടത്തിലുള്‍പ്പടെ ഗ്രാമത്തിലേക്കുളള എല്ലാ വഴികളിലും പോലീസ് നിലയുറപ്പിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.