കൊല്ലത്ത് പ്രേമചന്ദ്രന്‍ യുഡിഎഫ് സ്ഥാനാര്‍ഥി; ഔദ്യോഗിക പ്രഖ്യാപനം വന്നു

കൊല്ലത്ത് പ്രേമചന്ദ്രന്‍ യുഡിഎഫ് സ്ഥാനാര്‍ഥി; ഔദ്യോഗിക പ്രഖ്യാപനം വന്നു

കൊല്ലം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കൊല്ലം മണ്ഡലത്തില്‍ എന്‍.കെ. പ്രേമചന്ദ്രനെ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. ആര്‍.എസ്.പി. സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയത്.

ഇത് അഞ്ചാം തവണയാണ് പ്രേമചന്ദ്രന്‍ കൊല്ലത്ത് മത്സരത്തിനിറങ്ങുന്നത്. 1996, 1998, 2014, 2019 ലോക്സഭാ തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ചപ്പോഴെല്ലാം മികച്ച ഭൂരിപക്ഷത്തില്‍ അദേഹത്തിനായിരുന്നു വിജയം. ഇത്തവണ യു.ഡി.എഫിന് 20 സീറ്റുകളും നേടാന്‍ സാധിക്കുമെന്ന വിശ്വാസമുണ്ടെന്ന് ഷിബു ബേബി ജോണ്‍ പ്രഖ്യാന വേളയില്‍ പ്രതികരിച്ചു.

എന്നാല്‍ പ്രധാനമന്ത്രിയുടെ വിരുന്നില്‍ എന്‍.കെ പ്രേമചന്ദ്രന്‍ പങ്കെടുത്തതിനെ വിമര്‍ശിച്ച് ഇടത് പക്ഷം രംഗത്തെത്തിയിരുന്നു. എന്നാല്‍ പാര്‍ലമെന്ററി രംഗത്ത് മികവ് പുലര്‍ത്തിയവരാണ് വിരുന്നില്‍ പങ്കെടുത്തതെന്നും താനടക്കം എട്ട് എംപിമാര്‍ക്കായിരുന്നു പ്രധാനമന്ത്രി വിരുന്നൊരുക്കിയതെന്നും അദേഹം പ്രതികരിച്ചിരുന്നു. തന്നെ അറിയുന്നവര്‍ വിവാദങ്ങള്‍ തള്ളികളയുമെന്നും ആര്‍എസ്പിയായി തന്നെ തുടരുമെന്നും അദേഹം മറുപടി നല്‍കിയിരുന്നു.

അതേസമയം ഔദ്യോഗിക പ്രഖ്യാപനം വരും മുന്‍പേ കൊല്ലത്ത് എന്‍.കെ പ്രേമചന്ദ്രന് വേണ്ടി പ്രചാരണത്തിന് പ്രവര്‍ത്തകര്‍ തുടക്കമിട്ടിരുന്നു. അഞ്ചല്‍ മേഖലയിലാണ് അദേഹത്തിനായി ആദ്യ ചുവരെഴുത്ത് എഴുതിയത്.

കൊല്ലത്തിന്റെ സിറ്റിങ് എംഎല്‍എ എം.മുകേഷാകും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാകുമെന്നാണ് സൂചന.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.