ബെല്‍ഫാസ്റ്റ് റീജിയണ്‍ ബൈബിള്‍ ഫെസ്റ്റ് ഫാദർ പോള്‍ മോറേലി ഉദ്ഘാടനം ചെയ്തു

ബെല്‍ഫാസ്റ്റ് റീജിയണ്‍ ബൈബിള്‍ ഫെസ്റ്റ് ഫാദർ പോള്‍ മോറേലി ഉദ്ഘാടനം ചെയ്തു

ബെല്‍ഫാസ്റ്റ് : സീറോ മലബാര്‍ സഭയുടെ ബെല്‍ഫാസ്റ്റ് റീജിയണിന് കീഴിലുള്ള ബെല്‍ഫാസ്റ്റ്, ആന്‍ട്രിം, ലിസ്ബണ്‍, പോര്‍ട്ട്ഡൗണ്‍, ഡെറി എന്നീ സെന്ററുകളിലെ വിശ്വാസികള്‍ക്ക് വേണ്ടിയുള്ള ബൈബിള്‍ കലോത്സവം ആരംഭിച്ചു. ബെല്‍ഫാസ്റ്റിലെ ഓള്‍ സെയിന്റ്‌സ് കോളജില്‍ നടന്ന ആദ്യ ദിന കലോത്സവം ഫാദർ പോള്‍ മോറേലി തിരിതെളിച്ച് ഉദ്ഘാടനം നിര്‍വ്വഹിച്ചു.

കഴിഞ്ഞ രണ്ട് മാസങ്ങളിലായി വിവിധ സെന്ററുകളില്‍ നടന്ന മത്സരങ്ങളിലെ ജേതാക്കളാണ് സംയുക്ത മത്സരങ്ങളില്‍ പങ്കെടുക്കുന്നത്. ആദ്യ ദിവസം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി എസ്സേ റൈറ്റിംഗ്, നരേഷന്‍ ഓഫ് സെയിന്റ്‌സ്, ഡ്രോയിംഗ് എന്നീ മത്സരങ്ങളും സംഘടിപ്പിച്ചു.

വെല്ലുവിളികള്‍ നിറഞ്ഞ ഈ കാലഘട്ടത്തില്‍ ദിശാബോധമുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കുവാനായി സണ്‍ഡേ സ്‌കൂള്‍ പ്രസ്ഥാനത്തിന് സാധിക്കണമെന്ന ഫാദർ പോള്‍ മോറേലി ഓര്‍മ്മിപ്പിച്ചു. ഉദ്ഘാടന ചടങ്ങില്‍ ഫാദർ അനീഷ് മാത്യു മത്സരാര്‍ത്ഥികള്‍ക്ക് ആശംസകള്‍ നേര്‍ന്നു.

എല്ലാ മാസ് സെന്റേഴ്‌സില്‍ നിന്നുമുള്ള ഹെഡ് ടീച്ചേഴ്‌സുമാരുടെയും കമ്മറ്റിക്കാരുടെയും വൈദികരായ ഫാദർ ജെയിന്‍, ഫാദർ ജോഷി, ഫാദർ ജോ എന്നിവരുടെ നേതൃത്വത്തിലാണ് ബൈബിള്‍ ഫെസ്റ്റ് സംഘടിപ്പിച്ചത്. ജനറല്‍ കോര്‍ഡിനേറ്റര്‍ ബാബു ജോസഫ് മത്സരാര്‍ത്ഥികള്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കി.

അടുത്ത മത്സരം ഈമാസം 24ന് ഓള്‍ സെയിന്റ്‌സ് കോളേജ് കാമ്പസില്‍ വച്ച് വിവിധ സ്റ്റേജുകളിലായി രാവിലെ 9.45ന് ആരംഭിക്കും. തുടര്‍ന്ന് വൈകുന്നേരം വിശുദ്ധ കുര്‍ബ്ബാനയും അതേ തുടര്‍ന്ന് ജേതാക്കള്‍ക്കുള്ള സമ്മാനദാനവും നടക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.