വിമാനം ഇറങ്ങി പത്ത് മിനിറ്റിനകം യാത്രക്കാരന് ആദ്യ ബാഗും അര മണിക്കൂറിനുള്ളില്‍ മുഴുവന്‍ ലഗേജും ലഭിക്കണം: നിര്‍ദേശവുമായി കേന്ദ്രം

വിമാനം ഇറങ്ങി പത്ത് മിനിറ്റിനകം യാത്രക്കാരന് ആദ്യ ബാഗും അര മണിക്കൂറിനുള്ളില്‍ മുഴുവന്‍ ലഗേജും ലഭിക്കണം: നിര്‍ദേശവുമായി കേന്ദ്രം

ന്യൂഡല്‍ഹി: വിമാനം ഇറങ്ങി അര മണിക്കൂറിനുള്ളില്‍ ചെക്ക്ഡ് ഇന്‍ ലഗേജ് യാത്രക്കാരന് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് വിമാന കമ്പനികളോട് കേന്ദ്ര സര്‍ക്കാര്‍. എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, ആകാശ എയര്‍, സ്പൈസ് ജെറ്റ്, വിസ്താര, എയര്‍ ഇന്ത്യ എക്സ്പ്രസ് തുടങ്ങിയ വിമാന കമ്പനികള്‍ക്കാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. ലഗേജ് വൈകുന്നതുമായി ബന്ധപ്പെട്ട് യാത്രക്കാരുടെ പരാതികളെ തുടര്‍ന്നാണ് ഇടപെടല്‍.

ഈ മാസം 26നകം ഇത് നടപ്പാക്കണമെന്നും സിവില്‍ വ്യോമയാന മന്ത്രാലയത്തിന് കീഴിലുള്ള ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയുടെ കത്തില്‍ പറയുന്നു.

വിമാനത്തിന്റെ എഞ്ചിന്‍ ഓഫാക്കി പത്ത് മിനിറ്റിനകം യാത്രക്കാരുടെ ആദ്യത്തെ ബാഗ് ലഗേജ് ബെല്‍റ്റിലെത്തിക്കണം. തുടര്‍ന്ന് മുഴുവന്‍ ചെക്ക്ഡ് ഇന്‍ ലഗേജും 30 മിനിറ്റിനുള്ളില്‍ യാത്രക്കാരന് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നാണ് നിര്‍ദേശം.

വിമാനത്താവളത്തിലെ തിരക്ക് കുറയ്ക്കാനും സുരക്ഷ ഉറപ്പാക്കാനും ഇത് സഹായകരമാകുമെന്നാണ് നിര്‍ദേശത്തില്‍ പറയുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.