മേരിയെ തട്ടികൊണ്ട് പോയ സംഭവത്തില്‍ നിര്‍ണായകമായി സിസിടിവി ദൃശ്യങ്ങള്‍

മേരിയെ തട്ടികൊണ്ട് പോയ സംഭവത്തില്‍ നിര്‍ണായകമായി സിസിടിവി ദൃശ്യങ്ങള്‍

തിരുവനന്തപുരം: ചാക്കയില്‍ നിന്നും രണ്ട് വയസുകാരിയായ മേരിയെ തട്ടിക്കൊണ്ടുപോയതില്‍ നിര്‍ണായക സൂചന പൊലീസിന് ലഭിച്ചതായി റിപ്പോര്‍ട്ട്. അറപ്പുര റസിഡന്‍സ് അസോസിയേഷന്‍ ഓഫീസിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് തെളിവ് ലഭിച്ചത്.

കുട്ടിയേയും കൊണ്ട് ഒരു സ്ത്രീ റസിഡന്‍സ് അസോസിയേഷന്‍ ഓഫീസിന് സമീപത്തു നിന്നും റെയില്‍വേ ട്രാക്കിന്റെ ഭാഗത്തേക്ക് നടന്ന് പോകുന്നതിന്റെ ദൃശ്യങ്ങളാണ് ലഭിച്ചതെന്നാണ് റിപ്പോര്‍ട്ട്.

കുട്ടിയെ ഉപേക്ഷിക്കാനെത്തിയത് ചാക്ക ഭാഗത്ത് നിന്നാണെന്നാണ് സൂചന. വൈകിട്ട് അഞ്ചിനും ആറരയ്ക്കും ഇടയിലുള്ള ദൃശ്യങ്ങളാണിവയെന്നാണ് സൂചന. സിസിടിവി ദൃശ്യങ്ങള്‍ വിശദമായി പൊലീസ് പരിശോധിച്ച് വരികയാണ്.

കഴിഞ്ഞ ദിവസം പുലര്‍ച്ചെ കാണാതായ രണ്ട് വയസുകാരി മേരിയെ നീണ്ട 19 മണിക്കൂറിന് ശേഷം കൊച്ചുവേളി റെയില്‍വേ സ്റ്റേഷന്‍ സമീപത്ത് നിന്നുള്ള ഓടയില്‍ നിന്നുമാണ് കണ്ടെത്തിയത്.

മേരിയെ ആദ്യം ജനറല്‍ ആശുപത്രിയിലും പിന്നീട് എസ്.എ.ടി. ആശുപത്രിയിലേക്കും മാറ്റിയിരുന്നു. ചികിത്സയിലുള്ള രണ്ട് വയസുകാരിയെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആശുപത്രിയിലെത്തി സന്ദര്‍ശിച്ചിരുന്നു. വിശദമായ പരിശോധന നടത്തി ആവശ്യമായ പരിചരണവും വിദഗ്ധ ചികിത്സയും ഉറപ്പാക്കുമെന്നും മാനസിക പിന്തുണ ഉറപ്പാക്കാനും മന്ത്രി നിര്‍ദേശം നല്‍കി. ഈ കുഞ്ഞിന്റേയും സഹോദരങ്ങളുടേയും സംരക്ഷണം വനിത ശിശുവികസന വകുപ്പ് ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.