തിരുവനന്തപുരം: സ്‌കൂള്‍ വാര്‍ഷിക പരീക്ഷ ടൈംടേബിള്‍ പുനക്രമീകരിച്ച് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. എട്ട്, ഒമ്പത് ക്ലാസുകളിലെ പരീക്ഷ സമയം ഉച്ചകഴിഞ്ഞ് നടത്തുന്ന രീതിയിലാണ് പുനക്രമീകരിച്ചിരിക്കുന്നത്.
മാര്‍ച്ച് 14 ന് നടത്താനിരുന്ന എട്ടാം ക്ലാസിലെ കലാകായിക പ്രവൃത്തി പരിചയ പരീക്ഷ മാര്‍ച്ച് 16ലേക്കും 16 ന് നടത്താനിരുന്ന എട്ടാം ക്ലാസിലെ സോഷ്യല്‍ സയന്‍സ് പരീക്ഷ 14ലേക്കും മാറ്റി. മാര്‍ച്ച് 27ലെ ഒമ്പതാം ക്ലാസ് പരീക്ഷ രാവിലെ നടക്കും. ഹൈസ്‌കൂളുകളോട് ചേര്‍ന്നല്ലാതെ പ്രവര്‍ത്തിക്കുന്ന ഇന്‍ഡിപെന്‍ഡന്റ് എല്‍.പി, യു.പി സ്‌കൂളുകളില്‍ മാര്‍ച്ച് 18 മുതല്‍ നിശ്ചയിച്ചിരുന്ന പരീക്ഷകള്‍ മാര്‍ച്ച് 15 ന് ആരംഭിക്കുന്ന രീതിയില്‍ പുനക്രമീകരിക്കാനും തീരുമാനിച്ചു. എന്നാല്‍ ഹൈസ്‌കൂളുകളോട് ചേര്‍ന്നുള്ള എല്‍.പി, യു.പി സ്‌കൂളുകളിലെ പരീക്ഷ ടൈംടേബിളില്‍ മാറ്റമില്ല.
മാര്‍ച്ച് അഞ്ച് മുതലാണ് ഈ ക്ലാസുകളിലെ പരീക്ഷ. എല്‍.പി, യു.പി ചേര്‍ന്നുള്ള ഹൈസ്‌കൂളുകളില്‍ ഒന്ന് മുതല്‍ ഒമ്പത് വരെയുള്ള പരീക്ഷാ നടത്തിപ്പിന് ഹയര്‍സെക്കഡറി ഉള്‍പ്പെടെയുള്ള മുഴുവന്‍ ക്ലാസ് മുറികളും ഉപയോഗപ്പെടുത്താമെന്നും പരീക്ഷാ നടത്തിപ്പിന് എസ്.എസ്.കെയുടെ സഹായം തേടാമെന്നും സര്‍ക്കുലറില്‍ നിര്‍ദേശിച്ചിട്ടുണ്ട്.
എന്നാല്‍ ഇന്‍ഡിപെന്‍ഡന്റ് എല്‍.പി, യു.പി അധ്യാപകരെ എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്‍ഡറി പരീക്ഷ ഡ്യൂട്ടിക്ക് നിയോഗിക്കരുതെന്നും സര്‍ക്കുലറില്‍ നിര്‍ദേശിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.