കായംകുളത്ത് ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി ബസ് കത്തി നശിച്ചു; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

കായംകുളത്ത് ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി ബസ് കത്തി നശിച്ചു; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

ആലപ്പുഴ: കായംകുളത്ത് ദേശീയ പാതയില്‍ ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി ബസിന് തീപിടിച്ചു. ബസ് പൂര്‍ണമായും കത്തിനശിച്ചു. കായംകുളത്തുനിന്ന് ആലപ്പുഴയിലേക്ക് പോകുകയായിരുന്ന ബസാണ് കത്തിനശിച്ചത്.

എം.എസ്.എം കോളജിന് സമീപത്തെത്തിയപ്പോള്‍ ബസില്‍ നിന്ന് രൂക്ഷ ഗന്ധം അനുഭവപ്പെട്ടിരുന്നു. തുടര്‍ന്ന് ഡ്രൈവര്‍ ബസ് നിര്‍ത്തി യാത്രക്കാരോട് ഇറങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു. യാത്രക്കാര്‍ ഇറങ്ങുന്നതിന് മുമ്പ് തന്നെ തീപിടിത്തമുണ്ടായി. ആര്‍ക്കും പരിക്കില്ലെന്നാണ് റിപ്പോര്‍ട്ട്.

തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. പൊലീസും ഫയര്‍ഫോഴ്സും സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.