കോട്ടയം: ജോസ് കെ. മാണി പാലായിൽ തന്നെ മത്സരിക്കും. മുൻപ് ജോസ് കെ മാണി കടുത്തിരുത്തിയിലും റോഷി അഗസ്റ്റിന് പാലായിലും ജനവിധി നേടാൻ തിരുമാനിച്ചിരുന്നെങ്കിലും ജോസിനെ പാലായിൽ തന്നെ നിലനിർത്താൻ ഇടതുമുന്നണി തിരുമാനിച്ചു. ജോസ് കടുത്തിരുത്തിയിലേക്ക് പോകുമെന്ന പ്രചാരണം ശക്തമായതോടെ സിപിഎം തന്നെ വിഷയത്തിൽ നേരിട്ട് ഇടപെട്ടു. ഇതോടെ ജോസ് കെ മാണി പാലായിലോ അതോ കടുത്തിരുത്തിയിലോ എന്ന ചോദ്യങ്ങൾക്ക് അവസാനമായി.
കെ എം മാണിയുടെ വിയോഗത്തെ തുടർന്ന് നടന്ന ഇടക്കാല തിരഞ്ഞെടുപ്പിൽ യുഡിഎഫിനെ പരാജയപ്പെടുത്തി സീറ്റ് പിടിച്ചെടുത്ത് എൽഡിഎഫ് പ്രതിനിധി എൻസിപിയിലെ മാണി സി കാപ്പൻ ഇത്തവണ പാലായിൽ യുഡിഎഫ് സ്ഥാനാർത്ഥിയാകുമെന്ന് സിപിഎം കരുതുന്നത്. ഈ സാഹചര്യത്തിൽ ജോസ് കെ. മാണി പാലാ വിട്ടാൽ അത് പേടിച്ച് പിൻമാറിയതാണെന്ന കരുതും. അതോടൊപ്പം സ്വന്തം സാമ്രാജ്യം വിടുന്നെന്ന പ്രതീതിയും ഉണർത്തും. പിസി ജോർജ്ജും പാലായിലിറങ്ങാൻ സാധ്യതയുള്ളതിനാല്‍ ഇത്തവണ മത്സരം കടുക്കും. അതുകൊണ്ട് പാലായുടെ കാര്യത്തില്‍ പരീക്ഷണത്തിന് മുതിരേണ്ടെന്നാണ് സിപിഎം ജോസിന് നൽകിയ സന്ദേശം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.