മൂന്നാം സീറ്റിൽ വിട്ടുവീഴ്ചയില്ലെന്ന് ഉറപ്പിച്ച് ലീഗ്; ചർച്ച പരാജയപ്പെട്ടാൽ ഒറ്റയ്ക്ക് മത്സരിക്കും

മൂന്നാം സീറ്റിൽ വിട്ടുവീഴ്ചയില്ലെന്ന് ഉറപ്പിച്ച് ലീഗ്; ചർച്ച പരാജയപ്പെട്ടാൽ ഒറ്റയ്ക്ക് മത്സരിക്കും

മലപ്പുറം: മൂന്നാം സീറ്റിൽ മുസ്ലിം ലീഗ് കടുത്ത തീരുമാനത്തിലേക്കെന്ന് സൂചന. വേണ്ടി വന്നാൽ ഒറ്റയ്ക്കുള്ള മത്സരത്തിന് തയ്യാറെടുക്കാൻ കോഴിക്കോട് ജില്ലാ നേതൃത്വത്തിന് നിർദേശം. നാളെ നടക്കാനിരിക്കുന്ന കോൺഗ്രസുമായുള്ള ചർച്ചയക്ക് ശേഷമാകും അന്തിമ തീരുമാനം.

നാളത്തെ യോഗം പരാജയപ്പെട്ടേക്കാമെന്ന് ലീഗ് വിലയിരുത്തുന്നുണ്ട്. അങ്ങനെ വന്നാൽ ഒറ്റയ്ക്ക് മത്സരിക്കാനാണ് ലീഗിന്റെ തീരുമാനം. മലപ്പുറത്തിനും പൊന്നാനിക്കും പുറമെ കോഴിക്കോട് കൂടി മത്സരിക്കാനാണ് നീക്കം. കോഴിക്കോട് നേതൃത്വവുമായി ഇക്കാര്യത്തിൽ സംസ്ഥാന നേതൃത്വം ചർച്ച നടത്തിയിട്ടുണ്ട്. വേണ്ടി വന്നാൽ മത്സരത്തിന് ഒരുങ്ങണമെന്നാണ നിർദേശം.

ലീഗിന്റെ മൂന്നാം സീറ്റ് ആവശ്യം ചർച്ച ചെയ്യാൻ നാളെ കൊച്ചിയിലാണ് നിർണായക യോഗം ചേരുന്നത്. കോൺഗ്രസ്-ലീഗ് ഉഭയകക്ഷി ചർച്ചയാണ് നാളെ നടക്കുന്നത്. ഇതേത്തുടർന്ന് നേരത്തെ നിശ്ചയിച്ച യുഡിഎഫ് യോഗം മാറ്റി. യുഡിഎഫ് യോഗം ലീഗ് ബഹിഷ്‌കരിച്ചേക്കുമെന്ന സൂചനകൾക്കിടെയാണ് യോഗം മാറ്റിയത്. മുന്നണി യോഗത്തിന് പകരം ലീഗ്-കോൺഗ്രസ് ഉഭയകക്ഷി ചർച്ച നടക്കും. ലീഗിന്റെ മൂന്നാം സീറ്റിൽ തീരുമാനമാകാത്ത സാഹചര്യത്തിലാണ് നീക്കം.

മൂന്നാം സീറ്റിൽ അന്തിമ തീരുമാനത്തിന് ശേഷം മുന്നണി യോഗം കൂടാമെന്നാണ് ലീഗിന്റെ തീരുമാനം. മുസ്ലിം ലീഗ് നിർണായക യോഗം 27-ന് ചേരും. ഇതിന് മുമ്പായി സീറ്റ് വിഷയത്തിൽ പ്രഖ്യാപനം വേണമെന്നും ലീഗ് നേതൃത്വം കോൺഗ്രസിനോട് ആവശ്യപ്പെട്ടു. ഫോൺ വഴി ചർച്ചകൾ സജീവമാണെങ്കിലും അനുരഞ്ജനത്തിന് വഴങ്ങില്ലെന്ന നിലപാടിലാണ് ലീഗും.വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.