കുവൈറ്റ് സിറ്റി: പ്രഥമ വീക്ഷണം പ്രവാസി പുരസ്‌കാരം നേടിയ വർഗീസ് പുതുകുളങ്ങരക്ക് ആദരമൊരുക്കിക്കൊണ്ട് ഒ.ഐ.സി.സി കുവൈറ്റ് സ്വീകരണ സമ്മേളനമൊരുക്കി.
അബ്ബാസിയ പോപ്പിൻസ് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ ഒ.ഐ.സി.സി യുടെ സംഘടനാ ചുമതലയുള്ള ജന. സെക്രട്ടറി ബി. എസ്. പിള്ള അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി ബിനു ചെമ്പാലയം സ്വാഗതം പറഞ്ഞു. ഒ.ഐ.സി.സി മിഡ്‌ഡിൽ ഈസ്റ്റ് കൺവീനർ കൂടിയായ ഗ്ലോബൽ സെക്രട്ടറി അഡ്വ: ഹാഷിക്ക് തൈക്കണ്ടി നിലവിളക്ക് തെളിയിച്ചുകൊണ്ട് സ്വീകരണ സമ്മേളനം ഉദ്‌ഘാടനം ചെയ്തു. കുവൈറ്റിലെയും ഗൾഫ് രാജ്യങ്ങളിലെയും മാത്രമല്ല പ്രവാസി സമൂഹത്തിനാകമാനം ആശ്രയിക്കാവുന്ന വ്യക്തിത്വമാണ് വര്ഗീസ് പുതുക്കുളങ്ങര. അദ്ദേഹത്തിന് വീക്ഷണം പ്രഥമ പ്രവാസി പുരസ്‌കാരം നൽകിയത് തീർത്തും ഉചിതമായെന്ന് യോഗം ഉദ്‌ഘാടനം ചെയ്തു കൊണ്ട് അഡ്വ: ഹാഷിക്ക് തൈക്കണ്ടി പറഞ്ഞു. നമ്മുടെ ദേശീയത വലിയ വെല്ലുവിളികളെ നേരിട്ടുകൊണ്ടിരിക്കുമ്പോൾ രാജ്യത്തെ ജനങ്ങളെ ആത്മവിശ്വാസത്തോടെ ഒന്നിപ്പിച്ച് നിർത്തുന്നതിനായി രാഹുൽഗാന്ധി രാജ്യമാകെ സഞ്ചരിച്ചുകൊണ്ട് അത്യധ്വാനം ചെയ്യുകയാണ്. ഓരോ ഇന്ത്യക്കാരനും അദ്ദേഹത്തിന് പിന്തുണ നൽകേണ്ട സമയമാണിത്. അദ്ദേഹം തുടർന്നു.
വർഗീസ് പുതുക്കുളങ്ങരയെക്കറിച്ചുള്ള പ്രശംസാപത്രം സെക്രട്ടറി സുരേഷ് മാത്തുർ അവതരിപ്പിച്ചു. കെ.എം.സി.സി നേതാവ് ഫാസിൽ കൊല്ലം, ഒ.ഐ.സി.സി ഭാരവാഹികളായ മനോജ് ചണ്ണപ്പേട്ട, ജോയ് കരവാളൂർ, റിഷി ജേക്കബ്, സിദ്ദിഖ് വലിയകത്ത്, മനോജ് നന്ത്യാലത്ത്, ഡോ. അമീർ അഹമ്മദ്, കൃഷ്ണൻ കടലുണ്ടി, ഷെറിൻ ബിജു, ജോബിൻ ജോസ്, വർഗീസ്പോൾ (പോപ്പിൻസ്) തുടങ്ങിയവർ ഹൃദ്യമായ വാക്കുകൾ കൊണ്ട് വർഗീസ് പുതുകുളങ്ങരക്ക് ആശംസകളർപ്പിച്ചു.
ഒ.ഐ സി സി ഭാരവാഹികളും വിവിധ ജില്ലാക്കമ്മിറ്റി പ്രസിഡന്റുമാരും ജനറൽ സെക്രട്ടറിമാരും യൂത്ത് വിങ്, വുമൺസ് വിങ് തുടങ്ങിയ പോഷക സംഘടനകൾക്കു വേണ്ടിയും വർഗീസ് പുതുകുളങ്ങരയെ ഹാരാർപ്പണം ചെയ്തു.
സഹപ്രവർത്തകരുടെയും ഒ.ഐ.സി.സി അംഗങ്ങളുടെയും പൂർണ്ണമായ പിന്തുണക്കും ആശംസകൾക്കും വികാര നിർഭരമായ വാക്കുകളോടെ വർഗീസ് പുതുക്കുളങ്ങര സന്തോഷം രേഖപ്പെടുത്തി. ജീവിതത്തിൽ കടുത്ത വെല്ലുവിളി നേരിട്ട് കൊണ്ടിരിക്കുമ്പോഴും ആലംബഹീനരെ സഹായിക്കുവാനുള്ള മനസ്സുണ്ടാകുന്നത് പ്രധാനമാണെന്ന് അദ്ദേഹം എടുത്തു പറഞ്ഞു.
'യെസ്' ബാന്റിന്റെ, റാഫി കല്ലായി, അൻവർ സാരഗ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന ഗാന വിരുന്ന് ഹൃദ്യമായിരുന്നു. ഒ.ഐ.സി.സി സെക്രട്ടറി എം. എ. നിസ്സാം കൃതജ്ഞത രേഖപ്പെടുത്തി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.