ഹത്ത അതിർത്തിക്ക് 6 സ്റ്റാർ പദവി: ഉദ്യോഗസ്ഥർക്ക് ആദരം

ഹത്ത അതിർത്തിക്ക് 6 സ്റ്റാർ പദവി: ഉദ്യോഗസ്ഥർക്ക് ആദരം

ദുബൈ: ഹത്ത അതിർത്തിക്ക് ദുബായ് ഗവൺമെന്റിന്റെ ഗ്ലോബൽ സ്റ്റാർ റേറ്റിംഗിൽ 6 സ്റ്റാർ പദവി ലഭിച്ചതിനെത്തുടർന്ന് ഉദ്യോഗസ്ഥരെ ആദരിച്ചു. ഹത്തയിലെ- ജിഡിആർഎഫ്എ ഓഫീസ് പരിസരത്ത് നടന്ന ചടങ്ങിൽ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് ദുബൈ മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മർറി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ സംബന്ധിച്ചു.

അന്താരാഷ്ട്ര നിലവാരത്തിൽ സേവനങ്ങൾ നൽകി ഉപയോക്താക്കൾക്ക് സന്തുഷ്ടി നൽകിയതിനാണ് ഏതാനും ദിവസങ്ങൾക്ക് മുമ്പ് യുഎഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരികമായ ശൈഖ്‌ മുഹമ്മദ് ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും ഹത്ത ബോർഡറിന് - 6 സ്റ്റാർ പദവി നൽകിയത്. ദുബായുടെ അവസരങ്ങളിലേക്ക് യാത്രക്കാരെ ബന്ധിപ്പിക്കുന്ന ഒരു പ്രധാന കവാടമാണ് ഹത്ത അതിർത്തി. കഴിഞ്ഞ വർഷം യാത്രക്കാരുടെ എണ്ണത്തിൽ ചരിത്ര നേട്ടമാണ് ഈ അതിർത്തി കൈവരിച്ചത്. ചരിത്രത്തിലാദ്യമായി കഴിഞ്ഞ വർഷം 40 ലക്ഷത്തിലധികം പേരാണ് ഇതിലൂടെ കടന്ന് പോയത്.

"രാജ്യത്തോട് കൂറുള്ള, ജനങ്ങളുടെ സേവനത്തിന് സമർപ്പിതരായ ഒരു ടീമിന് ലഭിച്ച അർഹതപ്പെട്ട ആദരമാണിതെന്ന്' ശൈഖ്‌ മുഹമ്മദിന്റെ വാക്കുകൾ ഉദ്ധരിച്ചു ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മർറി സംസാരിച്ചു.സന്തോഷകരമായ ഉപഭോക്തൃ അനുഭവം ഉറപ്പാക്കുന്നതിനുള്ള അദ്ദേഹത്തിന്റെ കർത്തവ്യനിഷ്ഠയെ പിന്തുടരാനുള്ള പ്രാധാന്യം അദ്ദേഹം ചടങ്ങിൽ ഊന്നിപ്പറഞ്ഞു.

യുഎഇയെയും അയൽ രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന പ്രധാന കണ്ണിയായി ഹത്ത ലാൻഡ് പോർട്ടിന്റെ തന്ത്രപരമായ പ്രാധാന്യം ലഫ്റ്റനന്റ് ജനറൽ ചടങ്ങിൽ എടുത്തുകാണിച്ചു. ഈ അംഗീകാരം ജീവനക്കാർക്ക് വെല്ലുവിളികളും ഉത്തരവാദിത്തങ്ങളും നിറഞ്ഞ പുതിയ അധ്യായത്തിന്റെ തുടക്കമാണെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവും മികച്ച രീതിയിൽ ഹത്തയെ ഉയർത്തുന്നതിനായി എല്ലാ സർക്കാർ, സ്വകാര്യ മേഖലാ സ്ഥാപനങ്ങളെയും സഹകരിക്കാൻ അൽ മർറി ആഹ്വാനം ചെയ്തു. പാസ്‌പോർട്ട് നിയന്ത്രണ ബൂത്തുകളിലൂടെ അദ്ദേഹം സന്ദർശനം നടത്തുകയും ചടങ്ങിൽ പങ്കെടുക്കാൻ കഴിയാതിരുന്ന ജീവനക്കാരെ അഭിവാദ്യം ചെയ്യുകയും ചെയ്തു. രാജ്യത്തിന് സേവനമനുഷ്ഠിക്കുന്നതിനും യാത്രക്കാർക്ക് സുഗമമായ യാത്ര സൗകര്യം ഒരുക്കുന്നതിനുമുള്ള -അവരുടെ കർത്തവ്യനിഷ്ഠയെ അദ്ദേഹം പ്രശംസിച്ചു


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.