മൂന്നാര്‍: കാട്ടാനയുടെ ആക്രമണത്തില്‍ ഒട്ടോ ഡ്രൈവര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് കെഡിഎച്ച് വില്ലേജ് പരിധിയില്‍ എല്‍ഡിഎഫ് ആരംഭിച്ച ഹര്‍ത്താല്‍ പിന്‍വലിച്ചു. കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട സുരേഷ് കുമാറിന്റെ കുടുംബത്തിന് അടിയന്തിര സഹായമായി പത്ത് ലക്ഷം രൂപ നല്‍കിയ സാഹചര്യത്തിലാണ് ഹര്‍ത്താല്‍ പിന്‍വലിച്ചത്.
സുരേഷ് കുമാറിന്റെ കുടുംബത്തിന് ധനസഹായം കൈമാറി. കൂടാതെ കുടുംബാംഗങ്ങള്‍ക്ക് ജോലി നല്‍കുന്നതിന് വനം വകുപ്പ് ശുപാര്‍ശ ചെയ്യും. മക്കളുടെ പഠന ചിലവും പരിക്കേറ്റവരുടെ ചികിത്സാ ചിലവും വനം വകുപ്പ് ഏറ്റെടുക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
ഇന്നലെ ഉണ്ടായ ആക്രമണത്തില്‍ കന്നിമല എസ്റ്റേറ്റ് ടോപ്പ് ഡിവിഷന്‍ സ്വദേശി സുരേഷ് കുമാര്‍ (മണി-45) ആണ് മരിച്ചത്. ഇന്നലെ രാത്രി 9:30 ഓടെയായിരുന്നു സംഭവം. ഒട്ടോ കുത്തി മറിച്ചിട്ട ഒറ്റയാന്‍ വാഹനത്തില്‍ നിന്ന് തെറിച്ചു വീണ സുരേഷിനെ തുമ്പി കൈയില്‍ എടുത്ത് എറിയുകയായിന്നു. തെറിച്ചു വീണസുരേഷിന്റെ തലയ്ക്ക് ഗുരുതര പരിക്കേല്‍ക്കുകയും തല്‍ക്ഷണം മരണം സംഭവിക്കുകയുമായിരുന്നു.
ജനുവരി 23 ന് ഗുണ്ടുമല എസ്റ്റേറ്റില്‍ തമിഴ്നാട് സ്വദേശിയെ ചവിട്ടി കൊന്ന ആന തന്നെയാണ് ആക്രമണം നടത്തിയതെന്നാണ് വിവരം. ഇതോടെ രണ്ട് മാസത്തിനിടെ മൂന്നാര്‍ മേഖലയില്‍ മാത്രം കാട്ടാന ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം നാലായി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.