'കേരളത്തില്‍ ഇത്തവണ ബിജെപി രണ്ടക്കം കടക്കും'; അതിനായി അനുഗ്രഹിക്കണമെന്ന് മോഡിയുടെ അഭ്യര്‍ത്ഥന

'കേരളത്തില്‍ ഇത്തവണ ബിജെപി രണ്ടക്കം കടക്കും'; അതിനായി അനുഗ്രഹിക്കണമെന്ന് മോഡിയുടെ അഭ്യര്‍ത്ഥന

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി ഇത്തവണ രണ്ടക്കം കടക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ നയിക്കുന്ന പദയാത്രയുടെ സമാപന സമ്മേളനം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം.

2019 ല്‍ കേരളത്തില്‍ ബിജെപിയെ കുറിച്ചു പ്രതീക്ഷകളായിരുന്നെങ്കില്‍ ഇത്തവണ അത് വിശ്വാസമായി മാറി. ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ രണ്ടക്ക സീറ്റുകള്‍ ബിജെപിക്ക് ലഭിക്കുമെന്നും അതിനായി അനുഗ്രഹിക്കണമെന്നും മോഡി പറഞ്ഞു.

കേരളമെന്നു പറഞ്ഞാല്‍ കാലത്തിന് മുന്‍പേ ചിന്തിക്കുന്നവരാണ്. ഒരിക്കല്‍ കൂടി മോഡി സര്‍ക്കാര്‍ എന്നായിരുന്നു കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലെ മുദ്രവാക്യമെങ്കില്‍ ഇത്തവണ 400 ലധികം സീറ്റുകള്‍ എന്നതാണെന്നും മോഡി പറഞ്ഞു.

പ്രതിപക്ഷ സഖ്യത്തിന് സമനില തെറ്റിയിരിക്കുകയാണ്. 2024 ലെ തിരഞ്ഞെടുപ്പില്‍ അവര്‍ പരാജയപ്പെടും. നാടിന്റെ വികസനത്തിനുള്ള ഒരു പദ്ധതിയും അവരുടെ കൈയില്‍ ഇല്ല. അവരുടെ ഒരേഒരു അജണ്ട മോഡിയെ ചീത്ത വിളിക്കുക എന്നതാണ്. കേരളീയര്‍ പ്രതിഭാധനരരാണ്. കേരളം ഈ തവണ നാടിന്റെ പുരോഗതിക്കായി ബിജെപിക്കും എന്‍ഡിഎയ്ക്കും പിന്തുണ നല്‍കുമെന്നും മോഡി പറഞ്ഞു

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍, കേന്ദ്രമന്ത്രി വി. മുരളീധരന്‍, പി.കെ കൃഷ്ണദാസ്, എം.ടി രമേശ്, സുരേഷ് ഗോപി, അനില്‍ ആന്റണി, പി.സി ജോര്‍ജ് തുടങ്ങിയ നിരവധി നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു.വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.