ഗ്രേസ്ഫുള്‍ സീനിയര്‍ സിറ്റിസണ്‍സ് ധ്യാനം മാര്‍ച്ച് 10 മുതല്‍

ഗ്രേസ്ഫുള്‍ സീനിയര്‍ സിറ്റിസണ്‍സ് ധ്യാനം മാര്‍ച്ച് 10 മുതല്‍

ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയുടെ നേതൃത്വത്തില്‍ കുന്നന്താനം സിയോന്‍ ധ്യാന കേന്ദ്രത്തില്‍ ഗ്രേസ് ഫുള്‍ സീനിയര്‍ സിറ്റിസണ്‍ ധ്യാനം സംഘടിപ്പിക്കുന്നു.

60 വയസ് കഴിഞ്ഞവര്‍ക്ക് താമസിച്ചുള്ള ധ്യാനമാണ് നടത്തുന്നത്. മാര്‍ച്ച് 10 മുതല്‍ 13 വരെയും മെയ് 19 മുതല്‍ 22 വരെയും ജൂലൈ 21 മുതല്‍ 24 വരെയാണ് ധ്യാനം. കൗണ്‍സിലിങ്, വ്യായാമ പരിശീലനം, സൗഖ്യദായക ശുശ്രൂഷകള്‍, ഉല്ലാസ പരിപാടികള്‍ എന്നിവ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ധ്യാനത്തിന് വൈദികരും, ഡോക്ടര്‍മാരും, അല്‍മായരും നേതൃത്വം നല്‍കും.

രജിസ്‌ട്രേഷന്‍ ഫീസ് 1000 രൂപയാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9495 107 045


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.