ബെർലിൻ: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവർ അനുഭവിക്കുന്നത് കൊടിയ പീഡനം അനുഭവിക്കുന്നതായി പൊന്തിഫിക്കൽ ഫൗണ്ടേഷന്റെ എയ്ഡ് ടു ദ ചർച്ച് ഇൻ നീഡിന്റെ റിപ്പോർട്ട്. ഫെബ്രുവരി 23 മുതൽ 25 വരെയുള്ള ദിവസങ്ങളിൽ ബുർക്കിന ഫാസോ, എത്യോപ്യ, ഹെയ്തി എന്നീ രാജ്യങ്ങളിലെ ക്രൈസ്തവർ കടന്നുപോയത് പീഡനത്തിന്റെ ഇരുണ്ട അനുഭവങ്ങളിലൂടെ. ഈ മൂന്നു രാജ്യങ്ങളിലുമായി 30 ക്രിസ്ത്യാനികളെങ്കിലും കൊല്ലപ്പെടുകയോ, തട്ടിക്കൊണ്ടുപോകപ്പെടുകയോ ചെയ്തതായി റിപ്പോർട്ട് വെളിപ്പെടുത്തുന്നു
ഹെയ്തിയിലെ കോൺഗ്രിഗേഷൻ ഓഫ് സിസ്റ്റേഴ്‌സ് ഓഫ് സെന്റ് ആനിൽ നിന്ന് ആറ് കന്യാസ്ത്രീകൾ സഞ്ചരിച്ച ബസ് തട്ടിക്കൊണ്ടുപോയതിന് ഏതാനും ആഴ്ചകൾക്ക് ശേഷം കരീബിയൻ രാജ്യത്ത് ആറ് സന്യാസ സഭാംഗങ്ങളെയും ഒരു പുരോഹിതനെയും തട്ടിക്കൊണ്ട് പോയതായി രേഖപ്പെടുത്തി. സ്‌കൂളിലേക്കുള്ള യാത്രയ്ക്കിടയിലാണ് സന്യാസിമാരെ തട്ടിക്കൊണ്ട് പോയത്.
എത്യോപ്യയിൽ ഫെബ്രുവരി 22 ന് നാല് സന്യാസിമാരെ സായുധരായ ആളുകൾ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന വാർത്തയും പൊന്തിഫിക്കൽ ഫൗണ്ടേഷന് ലഭിച്ചു. തലസ്ഥാനമായ അഡിസ് അബാബയ്ക്ക് വളരെ അടുത്തുള്ള സെക്വാലയിലെ എത്യോപ്യൻ ഓർത്തഡോക്സ് ആശ്രമത്തിൽപെട്ടവരായിരുന്നു കൊല്ലപ്പെട്ട ഈ സന്യാസിമാർ. സായുധസംഘങ്ങളും എത്യോപ്യൻ സർക്കാരും തമ്മിലുള്ള അക്രമാസക്തമായ ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിലാണ് ആശ്രമം ആക്രമിക്കപ്പെട്ടത്.
ഡോറി രൂപതയിൽ (ബുർക്കിന ഫാസോ) സ്ഥിതിചെയ്യുന്ന എസ്സാകാനെ നഗരത്തിൽ ഫെബ്രുവരി 25 ഞായറാഴ്ച വിശുദ്ധ ബലിക്കിടെ 15 ക്രിസ്ത്യാനികൾ കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. രൂപതയിൽ നിന്നുള്ള വിവരങ്ങളനുസരിച്ച്, ഇരകളിൽ 12 പേർ ആക്രമണം നടന്ന സ്ഥലത്തുവച്ചും മറ്റ് മൂന്നുപേർ പരിക്കുകളെത്തുടർന്ന് പ്രാദേശിക ആശുപത്രിയിൽ വച്ചും മരണപ്പെട്ടു. ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കുംവേണ്ടി മാത്രമല്ല, കുറ്റവാളികൾക്കുവേണ്ടിയും പ്രാർഥിക്കണമെന്ന് ഡോറി രൂപത ആവശ്യപ്പെട്ടു.
ഇത്തരത്തിൽ വേദനിപ്പിക്കുന്ന അനുഭവങ്ങളും പീഡനങ്ങളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വർധിക്കുമ്പോൾ പ്രാർഥനയിൽ ഈ സഹോദരങ്ങളെ ഒരുക്കാനും ശക്തിപ്പെടുത്താനും എയ്ഡ് ടു ദി ചർച്ച് ഇൻ നീഡ് ആഹ്വാനം ചെയ്തു.
കൂടുതൽ വായനയ്ക്ക്
ആഫ്രിക്ക വീണ്ടും തേങ്ങുന്നു; ബുര്‍ക്കിനാ ഫാസോയില്‍ ഞായറാഴ്ച ദിവ്യബലിക്കിടെ ഭീകരാക്രമണം; 15 പേര്‍ കൊല്ലപ്പെട്ടു
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.