വത്തിക്കാൻ സിറ്റി: പനിയുടെ ലക്ഷണങ്ങൾ നേരിടുന്ന ഫ്രാൻസിസ് മാർപാപ്പ റോമിലെ ജിമെല്ലി ആശുപത്രിയിലെത്തി പരിശോധനകൾക്ക് വിധേയനായി. ഉടൻ തന്നെ വത്തിക്കാനിലേക്ക് മടങ്ങുകയും ചെയ്തു. എൺപത്തേഴുകാരനായ മാർപാപ്പ ശനിയാഴ്ചയും ഞായറാഴ്ചയും ഔദ്യോഗിക പരിപാടികൾ റദ്ദാക്കിയിരുന്നു. എന്നാൽ ഞായറാഴ്ച ത്രികാലജപ പ്രാർഥന ചൊല്ലുകയുണ്ടായി.
എല്ലാ ബുധനാഴ്ചകളിലും നടക്കാറുള്ള പോൾ ആറാമൻ ഹാളിലെ പ്രതിവാര പൊതുദർശന പരിപാടിക്കിടെയുള്ള സന്ദേശം വായിക്കാൻ മാർപാപ്പ തയാറായില്ല. ഇപ്പോഴും ജലദോഷമുണ്ടെന്ന് മാർപാപ്പ പറഞ്ഞു. സഹായിയാണ് പ്രസംഗം വായിച്ചത്. പരിപാടി അവസാനിച്ചയുടൻ മാർപാപ്പ റോമിലെ ആശുപത്രിയിലേക്ക് പോകുകയായിരുന്നു.
നേരത്തെ ഫെബ്രുവരി 24 ശനിയാഴ്ച ക്രമീകരിച്ചിരിന്ന പാപ്പയുടെ കൂടിക്കാഴ്ചകൾ റദ്ദാക്കിയിരിന്നു. എന്നാൽ രോഗത്തിൻ്റെ വ്യക്തമായ സൂചനകളൊന്നുമില്ലാത്തതിനാൽ അടുത്ത ദിവസം അപ്പോസ്തോലിക് കൊട്ടാരത്തിൻ്റെ ജനാലയിൽ നിന്ന് പ്രസംഗം നടത്തി. നേരിയ പനി ലക്ഷണങ്ങൾ വീണ്ടും പ്രത്യക്ഷപ്പെട്ടതോടെ മുൻകരുതൽ നടപടി എന്ന നിലയിൽ തിങ്കളാഴ്ച പാപ്പ തന്റെ പരിപാടികൾ റദ്ദ് ചെയ്തു. തിങ്കളാഴ്ച റോമിൽ നടന്ന ഒരു പരിപാടിയിൽ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിൻ മാർപാപ്പയ്ക്ക് പനിയുണ്ടെന്ന് സ്ഥിരീകരിച്ചിരിന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.