തന്റെ പണി സെക്യൂരിറ്റി സര്‍വീസല്ല; സിദ്ധാര്‍ത്ഥന്റെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചുവെന്നും ഡീന്‍ എം.കെ നാരായണന്‍

തന്റെ പണി സെക്യൂരിറ്റി സര്‍വീസല്ല; സിദ്ധാര്‍ത്ഥന്റെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചുവെന്നും ഡീന്‍ എം.കെ നാരായണന്‍

കല്‍പ്പറ്റ: ഡീനിന്റെ പണി സര്‍വകലാശാലയിലെ സെക്യൂരിറ്റി സര്‍വീസല്ലെന്ന് വിവാദ പരാമര്‍ശവുമായി സിദ്ധാര്‍ത്ഥ് മരിച്ച പൂക്കോട് വെറ്ററിനറി സര്‍വകലാശാല ഡീന്‍ എം.കെ നാരായണന്‍. അപകടമറിഞ്ഞ് പത്തുമിനിറ്റിനകം സംഭവ സ്ഥലത്തെത്തുകയും സിദ്ധാര്‍ത്ഥിനെ ആശുപത്രിയില്‍ കൊണ്ടുപോയി ജീവന്‍ രക്ഷിക്കാനുള്ള എല്ലാ ശ്രമം നടത്തുകയും ചെയ്തു. ഡീന്‍ അക്കാദമിക് ഹെഡ് ആണെന്നും ഹോസ്റ്റലില്‍ അല്ല താമസിക്കുന്നതെന്നും പറഞ്ഞു.

ഈ ദിവസം ഔദ്യോഗിക വാഹനം സര്‍വകലാശാലയില്‍ ഉണ്ടായിരുന്നില്ല. ഒരു വിദ്യാര്‍ഥിയുടെ വാഹനത്തിലാണ് ആശുപത്രിയില്‍ താന്‍ എത്തിയതെന്നും ഡീന്‍ പറഞ്ഞു.

ഹോസ്റ്റലില്‍ റസിഡന്റ് ട്യൂട്ടറിന്റെ അഭാവമുണ്ട്. നേരത്തെ പ്രശ്‌നമൊന്നുമില്ലാത്ത സാഹചര്യത്തില്‍ അത് വിഷയമായിരുന്നില്ലെന്നും നിലവില്‍ ഹോസ്റ്റലില്‍ സെക്യൂരിറ്റി പ്രശ്‌നമുണ്ടെന്നും സര്‍വകലാശാല ഡീന്‍ പ്രതികരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.