'സാധാരണ ഫെബ്രുവരിയില്‍ വറ്റുന്ന കിണര്‍, ഇത്തവണ കവിഞ്ഞൊഴുകുന്നു'; കുടുംബം ആശങ്കയില്‍

'സാധാരണ ഫെബ്രുവരിയില്‍ വറ്റുന്ന കിണര്‍, ഇത്തവണ കവിഞ്ഞൊഴുകുന്നു'; കുടുംബം ആശങ്കയില്‍

കോഴിക്കോട്: സംസ്ഥാനം ചുട്ടുപൊള്ളുമ്പോള്‍ വെള്ളം കവിഞ്ഞൊഴുകുന്ന കിണര്‍ കുടുംബത്തിന് ആശങ്കയാകുന്നു. കോഴിക്കോട് ഒളവണ്ണ ഇരിങ്ങല്ലൂരിലാണ് സംഭവം. പാറശേരി സ്വദേശി ഹൈമാവതിയുടെ വീട്ടുമുറ്റത്തെ കിണറാണ് നിറഞ്ഞൊഴുകുന്നത്.

കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് കിണറില്‍ നിന്നും വെള്ളം പുറത്തേക്ക് ഒഴുകാന്‍ തുടങ്ങിയെന്ന് വീട്ടുകാര്‍ പറയുന്നു. സാധാരണ ഫെബ്രുവരി ആകുമ്പോള്‍ വെള്ളം കുറയുകയും വറ്റുകയും ചെയ്യുന്ന കിണറാണിത്. എന്നാല്‍ ഇത്തരത്തിലൊരു പ്രതിഭാസം ഇതാദ്യമാണെന്ന് ഹൈമാവതി പറയുന്നു. കിണറ്റിലെ വെള്ളം ഉയര്‍ന്ന് ആള്‍മറയുടെ വശങ്ങളിലൂടെ പുറത്തേക്ക് നീര്‍ച്ചാലായി ഒഴുകുകയാണ്. വെള്ളത്തിന്റെ നിറത്തിലും വ്യത്യാസമുണ്ട്. ഇതാണ് കുടുംബത്തെ ആശങ്കയില്‍ ആഴ്ത്തുന്നത്.

അതേസമയം നാട്ടിലെ വിസ്മയം കാണാന്‍ നിരവധി ആളുകളാണ് എത്തുന്നത്. ഹൈമാവതിയുടെ വീട്ടില്‍ നിന്നും 150 മീറ്റര്‍ അകലെയായുള്ള ദേശീയ പാതയിലൂടെ കടന്നു പോകുന്ന കുടിവെള്ള പൈപ്പ് ലൈനില്‍ ചോര്‍ച്ചയുണ്ടായിരുന്നു. എന്നാല്‍ ഇതിന് സമീപമുള്ള കിണറുകളില്‍ ഒന്നും വെള്ളം ഉയര്‍ന്നിട്ടുമില്ല.
അതേസമയം വെള്ളം പുറത്തേക്ക് ഒഴുകുന്നതിനാല്‍ കിണര്‍ ഇടിഞ്ഞു താഴുമോ എന്ന ആശങ്കയിലാണ് പ്രദേശവാസികള്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.