ദുബായ്: രാജ്യത്തിന്റെ പ്രഥമ പരിഗണന ആരോഗ്യത്തിനാണെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. കോവിഡ് സാഹചര്യത്തില്‍ നിന്ന് രാജ്യം അതിവേഗം മുക്തമാകും. ശക്തമായ വളർച്ചയിലേക്ക് തിരിച്ചുവരുമെന്നും അദ്ദേഹം ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. 2021 ലെ ആദ്യമന്ത്രിസഭാ യോഗത്തിന് ശേഷമായിരുന്നു ഷെയ്ഖ് മുഹമ്മദിന്റെ പ്രതികരണം.
വർഷാവസാനമാകുമ്പോഴേക്കും യുഎഇ കൂടുതല്‍ ശക്തമാകുമെന്നും ട്വീറ്റിലൂടെ അദ്ദേഹം പറഞ്ഞു. ദുബായ് ഹെല്‍ത്ത് അതോറിറ്റിയുടെ പുതിയ ഡയറക്ടർ ജനറലായി അവാദ് സഗീർ അല്‍ കത്ബിയെ നിയമിച്ച തീരുമാനം മന്ത്രിസഭ അംഗീകരിച്ചു. രാജ്യത്തെ സാമ്പത്തിക, ബാങ്കിങ് മേഖലകളെ പിന്തുണയ്ക്കുന്ന പുതിയ ഡെബ്റ്റ് സ്ട്രാറ്റജിക്കും മന്ത്രിസഭായോഗം അംഗീകാരം നൽകി. സോഫ്റ്റ് പവറിന്റെ സൂചകങ്ങളിൽ ആഗോളതലത്തിൽ യു.എ.ഇ. 18-ാം സ്ഥാനത്താണെന്നും ഫലപ്രാപ്തി സൂചകങ്ങളിൽ പതിനൊന്നാമത് ആണെന്നും ഷെയ്ഖ് മുഹമ്മദ് അഭിപ്രായപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.