കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ മഞ്ഞപ്പിത്തം പടരുന്നു; ജാഗ്രതാ നിര്‍ദേശവുമായി സര്‍വകലാശാല

കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ മഞ്ഞപ്പിത്തം പടരുന്നു; ജാഗ്രതാ നിര്‍ദേശവുമായി സര്‍വകലാശാല

കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസില്‍ മഞ്ഞപ്പിത്തം വ്യാപിക്കുന്നു. വിദ്യാര്‍ഥികള്‍, അധ്യാപകര്‍, ജീവനക്കാര്‍ തുടങ്ങി കാമ്പസിലേക്കെത്തുന്ന സന്ദര്‍ശകരെല്ലാം മഞ്ഞപ്പിത്ത രോഗത്തിന്റെ കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന് സര്‍വകലാശാല നിര്‍ദേശം നല്‍കി.

കാമ്പസിലെ എല്ലാ അന്തേവാസികളും ജല ഉപഭോഗം, പൊതു ആരോഗ്യം എന്നിവയുമായി ബന്ധപ്പെട്ട് ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിന് അടിയന്തര മുന്‍കരുതലുകളും നടപടികളും സ്വീകരിക്കണമെന്നും സര്‍വകലാശാല ഉത്തരവില്‍ പറയുന്നു.

അതേസമയം മലപ്പുറത്ത് വൈറല്‍ ഹെപ്പറ്റൈറ്റിസ് പടര്‍ന്നു പിടിക്കുന്നതിനാല്‍ മഞ്ഞപിത്തം ഈ രോഗത്തിന്റെ ഭാഗമാണോയെന്ന സംശയവും നിലനില്‍ക്കുന്നുണ്ട്. മഞ്ഞപ്പിത്തവുമായി ബന്ധപ്പെട്ട ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെടുകയാണെങ്കില്‍ ഉടനടി ആശുപത്രിയില്‍ ചികിത്സ തേടണമെന്നും സ്വയം ചികിത്സയ്ക്ക് നില്‍ക്കരുതെന്നും ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പനി, ഛര്‍ദ്ദി, മൂത്രത്തിന് മഞ്ഞ നിറം, കണ്ണിന് മഞ്ഞ നിറം, വയറിളക്കം തുടങ്ങിയവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങള്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.