റഷ്യക്കെതിരെ പാശ്ചാത്യ രാജ്യങ്ങള്‍ സൈന്യത്തെ ഇറക്കിയാല്‍ ആഗോള ആണവ സംഘര്‍ഷത്തിന് കാരണമാകും: മുന്നറിയിപ്പുമായി പുടിന്‍

റഷ്യക്കെതിരെ പാശ്ചാത്യ  രാജ്യങ്ങള്‍ സൈന്യത്തെ ഇറക്കിയാല്‍ ആഗോള ആണവ സംഘര്‍ഷത്തിന് കാരണമാകും: മുന്നറിയിപ്പുമായി  പുടിന്‍

മോസ്‌കോ: ഉക്രയ്‌നിലേക്ക് പാശ്ചാത്യ  രാജ്യങ്ങള്‍ സൈനികരെ അയക്കുന്നതിനെതിരെ മുന്നറിയിപ്പുമായി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. സൈന്യത്തെ അയച്ചാല്‍ ആഗോള ആണവ സംഘര്‍ഷത്തിന് കാരണമാകുമെന്നാണ് പുടിന്റെ മുന്നറിയിപ്പ്. അടുത്ത മാസം നടക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദേഹം.

പാശ്ചാത്യ സൈനിക സംഘങ്ങളെ ഉക്രയ്നിലേക്ക് അയക്കാനുള്ള സാധ്യത പലരും പ്രഖ്യാപിക്കുന്നു. ഈ ഇടപെടലുകളുടെ അനന്തര ഫലം ദാരുണമായിരിക്കും. തകര്‍ക്കാന്‍ കഴിയുന്ന ആയുധങ്ങള്‍ റഷ്യയുടെ പക്കലുമുണ്ടെന്ന് അവര്‍ മനസിലാക്കണമെന്ന് പുടിന്‍ പറഞ്ഞു.

ഉക്രെയ്ന്‍ യുദ്ധത്തില്‍ റഷ്യക്കെതിരെ സ്വന്തം സൈന്യത്തെ അയക്കുമെന്ന് സൂചന നല്‍കി കഴിഞ്ഞ ദിവസം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ രംഗത്തെത്തിയിരുന്നു. യൂറോപ്പിന്റെ സുരക്ഷക്ക് റഷ്യയെ പരാജയപ്പെടുത്തല്‍ അനിവാര്യമാണ്. അതിനാല്‍ ഉക്രെയ്ന്‍ സേനക്കൊപ്പം പൊരുതാന്‍ സ്വന്തം സേനയെ അയക്കുന്നത് നിഷേധിക്കാനാകില്ലെന്നാണ്് ഇമ്മാനുവല്‍ മാക്രോണ്‍ വ്യക്തമാക്കിയത്.

ഉക്രെയ്‌ന് മധ്യ, ദീര്‍ഘദൂര മിസൈലുകളും ബോംബുകളും നല്‍കാന്‍ യൂറോപ്യന്‍ നേതാക്കള്‍ പ്രത്യേക സഖ്യത്തിന് അംഗീകാരം നല്‍കിയതായും പാരിസില്‍ അദേഹം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഉക്രെയ്‌നൊപ്പം പൊരുതാന്‍ നാറ്റോ സേന എത്തിയാല്‍ റഷ്യയും നാറ്റോയും തമ്മില്‍ നേരിട്ടുള്ള യുദ്ധം അനിവാര്യമാകുമെന്ന് ക്രെംലിന്‍ മറുപടിയും നല്‍കിയിരുന്നു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.