സ്വയം പ്രഖ്യാപിത ആള്‍ദൈവം സന്തോഷ് മാധവന്‍ അന്തരിച്ചു; അന്ത്യം ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന്

സ്വയം  പ്രഖ്യാപിത ആള്‍ദൈവം സന്തോഷ് മാധവന്‍ അന്തരിച്ചു; അന്ത്യം ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന്

കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതടക്കമുള്ള കേസുകളില്‍ പ്രതിയും വിവാദ സ്വയം പ്രഖ്യാപിത ആള്‍ദൈവവുമായിരുന്ന സന്തോഷ് മാധവന്‍ അന്തരിച്ചു.

ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ചൊവ്വാഴ്ച രാത്രിയാണ് സന്തോഷ് മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെ പതിനൊന്നിനായിരുന്നു അന്ത്യം.

വര്‍ഷങ്ങളോളം ജയിലില്‍ കഴിഞ്ഞ ശേഷം പുറത്തിറങ്ങി പുറം ലോകവുമായി അധികം ബന്ധമില്ലാതെ കഴിയുകയായിരുന്നു. കട്ടപ്പന സ്വദേശിയായ സന്തോഷ് മാധവന്‍ സ്വാമി ചൈതന്യ എന്ന പേരിലാണ് ആദ്യം അറിയപ്പെട്ടിരുന്നത്. കട്ടപ്പനയിലെ പാവപ്പെട്ട കുടുംബത്തില്‍ ജനിച്ച ഇയാള്‍ പത്താംക്ലാസ് പഠനത്തിന് ശേഷം വീട് വിട്ടിറങ്ങുകയായിരുന്നു. തുടര്‍ന്ന് പല ജോലികള്‍ക്ക് ശേഷം സ്വയം ആള്‍ദൈവമായി പ്രഖ്യാപിക്കുകയായിരുന്നു.

നഗ്നപൂജയെന്ന പേരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ സന്തോഷ് മാധവന്‍ ലൈംഗിക പീഡനം നടത്തിയിരുന്നു. തുടര്‍ന്നുണ്ടായ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡില്‍ ഇയാളുടെ ഫ്‌ളാറ്റില്‍നിന്ന് പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച ദൃശ്യങ്ങളടങ്ങിയ സിഡികള്‍ പൊലീസ് പിടിച്ചെടുത്തിരുന്നു. തുടര്‍ന്ന് രണ്ട് പെണ്‍കുട്ടികളെ പീഡിപ്പിച്ചകേസില്‍ 16 വര്‍ഷം കഠിന തടവിനാണ് സന്തോഷ് മാധവനെ ശിക്ഷിച്ചിരുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.