ബംഗളൂരു: മനുഷ്യ-വന്യജീവി സംഘര്‍ഷം തടയുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ അന്തര്‍ സംസ്ഥാന യോഗം ചേരുന്നു. മാര്‍ച്ച് 10 ന് ബന്ദിപ്പൂരില്‍ ചേരുന്ന യോഗത്തില്‍ കേരളം, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ വനം മന്ത്രിമാര്‍ പങ്കെടുക്കും.
കര്‍ണാടകയില്‍ പിടികൂടിയ കാട്ടാന വയനാട്ടിലെത്തി ആളെ കൊന്നതോടെയാണ് അന്തര്‍ സംസ്ഥാന യോഗത്തിന് കളമൊരുങ്ങിയത്. മാര്‍ച്ച് മൂന്ന്, നാല് തിയതികളില്‍ ബംഗളൂരുവില്‍ യോഗം ചേരാം എന്നായിരുന്നു ആദ്യ ധാരണ. പിന്നീട് യോഗം ബന്ദിപ്പൂരിലേക്ക് മാറ്റുകയായിരുന്നു. യോഗത്തില്‍ ഉന്നയിക്കാനുള്ള നിര്‍ദേശങ്ങള്‍ ഉള്‍പ്പെടെ വനം വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്.
കേരളത്തില്‍ നിന്ന് എ.കെ ശശീന്ദ്രന്റെ നേതൃത്വത്തില്‍ 15 അംഗ സംഘമാണ് പങ്കെടുക്കുക. വനം വകുപ്പ് മേധാവി ഉപ മേധാവിമാര്‍, പ്രശ്‌ന ബാധിത പ്രദേശങ്ങളിലെ ആര്‍എഫ്ഒമാര്‍ എന്നിവര്‍ ഉള്‍പ്പെടുന്നതാണ് സംഘം. ഒന്‍പതിന് വയനാട്ടില്‍ എത്തുന്ന വനം മന്ത്രി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരിക്കും യോഗത്തില്‍ പങ്കെടുക്കുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.