എഐ വിപ്ലവത്തിനൊരുങ്ങി രാജ്യം; 'ഇന്ത്യ എഐ മിഷന്' കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

 എഐ വിപ്ലവത്തിനൊരുങ്ങി രാജ്യം; 'ഇന്ത്യ എഐ മിഷന്' കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ന്യൂഡല്‍ഹി: രാജ്യത്ത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രോത്സാഹിപ്പിക്കുന്നതിനും സാധ്യതകളെ വിനിയോഗിക്കാനും ലക്ഷ്യമിടുന്ന ഇന്ത്യ എഐ മിഷന് അംഗീകാരം. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ യോഗത്തിലാണ് അംഗീകാരം നല്‍കിയത്. പദ്ധതിക്കായി അഞ്ച് വര്‍ഷത്തേക്ക് 10,371.92 കോടി രൂപ അനുവദിച്ചു.

നിര്‍മിത ബുദ്ധി മേഖലയില്‍ നൂതനമായ മുന്നേറ്റമാണ് ഇതുവഴി ലക്ഷ്യം വഹിക്കുന്നത്. ഡിജിറ്റല്‍ ഇന്ത്യ കോര്‍പ്പറേഷന്റെ (ഡിഐസി) ഇന്ത്യ എഐ ഇന്‍ഡിപെന്‍ഡന്റ് ബിസിനസ് ഡിവിഷന്‍ ആണ് ദൗത്യം നടപ്പാക്കുന്നത്. നിര്‍മിത ബുദ്ധി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുക, ഇന്ത്യക്കായി നിര്‍മിത ബുദ്ധി പ്രവര്‍ത്തിപ്പിക്കുക, ഡാറ്റയുടെ ഗുണനിലവാരം മെച്ചപ്പെടുത്തുക, തദേശീയ എഐ സംവിധാനം വികസിപ്പിക്കുക, സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ധനസഹായം തുടങ്ങിയവയാണ് ലക്ഷ്യം.

നിര്‍മിത ബുദ്ധിയില്‍ അധിഷ്ഠിതമായ സ്റ്റാര്‍ട്ടപ്പുകളെ കൂടുതല്‍ ഗവേഷണങ്ങള്‍ക്കായി പ്രോത്സാഹിപ്പിക്കും. ഇതിനായി നിര്‍മിത ബുദ്ധി മാര്‍ക്കറ്റ് പ്ലേസ് രൂപകല്‍പന ചെയ്യും. ഇന്ത്യ എഐ ഇന്നൊവേഷന്‍ സെന്റര്‍ സ്ഥാപിക്കും. എഐ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനുള്ള തടസങ്ങള്‍ ലഘൂകരിക്കാന്‍ ഇന്ത്യ എഐ ഫ്യൂച്ചര്‍ സ്‌കില്‍ രൂപീകരിക്കും. സുരക്ഷ എഐ ഉറപ്പാക്കാനുള്ള നിര്‍ദേശങ്ങള്‍ നല്‍കും തുടങ്ങി വിവിധ ഘടകങ്ങള്‍ പദ്ധതിയുടെ ഭാഗമാകും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.