രാജ്യത്തെവിടെയും നിയമനം: സിബിഎസ്ഇയില്‍ അനധ്യാപക തസ്തികകളില്‍ ഒഴിവ്

രാജ്യത്തെവിടെയും നിയമനം: സിബിഎസ്ഇയില്‍ അനധ്യാപക തസ്തികകളില്‍ ഒഴിവ്

ന്യൂഡല്‍ഹി: വിവിധ അനധ്യാപക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് സിബിഎസ്ഇ. അഖിലേന്ത്യ തലത്തില്‍ നടത്തുന്ന പൊതു പ്രവേശന പരീക്ഷയിലൂടെയാകും തിരഞ്ഞെടുപ്പ്. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റ് മുഖേന അപേക്ഷിക്കാവുന്നതാണ്.

രാജ്യത്തെവിടെയും നിയമനം ഉണ്ടാകുമെന്ന് പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു.ഓണ്‍ലൈന്‍ മുഖേനയാണ് അപേക്ഷ സ്വീകരിക്കുന്നത്. മാര്‍ച്ച് 12 മുതല്‍ താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാവുന്നതാണ്. ഏപ്രില്‍ 11 വരെയാണ് അപേക്ഷിക്കാനാവുക. വിശദ വിവരങ്ങള്‍ക്ക് https://www.cbse.gov.in/newsite/recruitment.html എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

തസ്തികകള്‍ ചുവടെ:

അസിസ്റ്റന്റ് സെക്രട്ടറി(അഡ്മിനിസട്രേഷന്‍), അസിസ്റ്റന്റ് സെക്രട്ടറി (അക്കാഡമിക്ക്), അസിസ്റ്റന്റ് സെക്രട്ടറി ( സ്‌കില്‍ എഡ്യുക്കേഷന്‍), അസിസ്റ്റന്റ് സെക്രട്ടറി (ട്രെയിനിങ്), അക്കൗണ്ട്‌സ് ഓഫീസര്‍, ജൂനിയര്‍ എന്‍ജിനിയര്‍, ജൂനിയര്‍ ട്രാന്‍സ്‌ലേഷന്‍ ഓഫീസര്‍, അക്കൗണ്ടന്റ്, ജൂനിയര്‍ അക്കൗണ്ടന്റ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.