കുമ്പസാരം 'കൃപയുടെയും ദൈവത്തിൻ്റെ ക്ഷമയുടെയും അതുല്യ നിമിഷം' വാഗ്ദാനം ചെയ്യുന്നു: മാർപാപ്പ

കുമ്പസാരം 'കൃപയുടെയും ദൈവത്തിൻ്റെ ക്ഷമയുടെയും അതുല്യ നിമിഷം' വാഗ്ദാനം ചെയ്യുന്നു: മാർപാപ്പ

വത്തിക്കാൻ സിറ്റി: ജൂബിലിയുടെ ഒരുക്കത്തിൻ്റെ ഈ വർഷം അനേകം ഹൃദയങ്ങളിലും വ്യക്തികളിലും ദൈവത്തിന്റെ കാരുണ്യം പുഷ്പിക്കുന്നത് കാണാൻ സാധിക്കട്ടെ. അങ്ങനെ ദൈവം കൂടുതൽ സ്നേഹിക്കപ്പെടുകയും അംഗീകരിക്കപ്പെടുകയും സ്തുതിക്കപ്പെടുകയും ചെയ്യട്ടെയെന്ന് ഫ്രാൻസിസ് മാർപാപ്പ. അനുതാപ പ്രാർത്ഥനയുടെ പ്രാധാന്യത്തെ കുറിച്ച് അപ്പോസ്തോലിക് പെനിറ്റൻഷ്യറി സംഘടിപ്പിച്ച ക്ലാസിൽ സെമിനാരിക്കാരുമായി സംസാരിക്കുന്നതിനിടയിലാണ് പാപ്പയുടെ അഭിപ്രായ പ്രകടനം.

കുമ്പസാരത്തിനായി വരുന്ന ആളുകൾക്ക് ദൈവസ്നേഹത്തിൻ്റെ മാധുര്യം അനുഭവിക്കാൻ സഹായിക്കുക എന്നതാണ് തങ്ങളുടെ ദൗത്യമെന്ന് മാർപ്പാപ്പ പറഞ്ഞു. ഓരോ കുമ്പസാരവും കൃപയുടെ അതുല്യവും ആവർത്തിക്കാനാകാത്തതുമായ നിമിഷമാണ്. കർത്താവിൻ്റെ ക്ഷമ, മാന്യത ഇവ കുമ്പസാരക്കൂട്ടിൽ വൈദികർ പാലിക്കണമെന്നും പാപ്പ പറഞ്ഞു. പാപമോചനം സ്വീകരിക്കുന്നതിന് മുമ്പ് ചൊല്ലുന്ന മനസ്താപ പ്രകരണ പ്രാർത്ഥനയെ ഉദ്ധരിച്ചുകൊണ്ടും പാപ്പ സംസാരിച്ചു

നമ്മുടെ പാപങ്ങളെക്കുറിച്ച് അനുതപിക്കുക, കുറ്റബോധത്തിൽ നമ്മെത്തന്നെ കുറ്റപ്പെടുത്താതിരിക്കുക

മാനസാന്തരത്തെകുറിച്ചാണ് മാർപാപ്പ ആദ്യം സംസാരിച്ചത്. അത് കുറ്റബോധത്തിത്തിൽ നിന്ന് വളരെ വ്യത്യസ്തമാണെന്ന് പറഞ്ഞു. പശ്ചാത്താപം ദൈവത്തിൻ്റെ അനന്തമായ സ്‌നേഹത്തിൻ്റെയും അതിരുകളില്ലാത്ത കാരുണ്യത്തിൻ്റെയും അവബോധത്തിൽ നിന്നാണ് ഉത്ഭവിക്കുന്നതെന്ന് പാപ്പ കൂട്ടിച്ചേർത്തു. ക്രിസ്തീയ മാനസാന്തരം സ്വയം വിനാശകരമല്ല മറിച്ച് ദൈവത്തിൻ്റെ ക്ഷമയിലും പിതൃത്വത്തിലുമുള്ള വിശ്വാസം നിറഞ്ഞതാണ്. യേശുവിന്റെ ആർദ്രത നമുക്ക് എത്രയധികം അനുഭവപ്പെടുന്നുവോ അത്രയധികം അവനുമായി പൂർണ്ണമായ ആശയവിനിമയം നടത്താൻ സാധിക്കുമെന്ന് പാപ്പ ഓർമിപ്പിച്ചു.

ദൈവത്തിൻ്റെ നന്മയിൽ ആശ്രയിക്കുന്നു

പിന്നീട് ഫ്രാൻസിസ് മാർപാപ്പ വിശ്വാസത്തെക്കുറിച്ചാണ് സംസാരിച്ചത്. കാരണം ദൈവത്തെ നല്ലവനെന്നും എല്ലാ സ്നേഹത്തിനും അർഹനും എന്ന് അനുതാപ പ്രാർത്ഥന വിശേഷിപ്പിക്കുന്നു. എല്ലാറ്റിനുമുപരിയായി ദൈവത്തെ സ്നേഹിക്കുക എന്നതിനർത്ഥം ദൈവത്തെ നമ്മുടെ ജീവിതത്തിൻ്റെ കേന്ദ്രബിന്ദുവാക്കി എല്ലാം അവനിൽ ഭരമേൽപ്പിക്കുക എന്നതാണ്.

ദൈവത്തിൻ്റെ സഹായത്താൽ ഇനി ഒരിക്കലും പാപം ചെയ്യരുതെന്ന് ദൃഢനിശ്ചയം

അവസാനമായി മാർപാപ്പ അനുതപിക്കുന്നവൻ ചെയ്ത പാപത്തിൽ വീണ്ടും വീഴില്ല എന്ന തീരുമാനത്തെക്കുറിച്ച് സംസാരിച്ചു. ഈ ദൃഢത കഷ്ടതയിൽ നിന്ന് അനുതാപത്തിലേക്കും അപൂർണതയിൽ നിന്ന് പൂർണദുഖത്തിലേക്കും കടന്നു പോകാൻ അനുവദിക്കുമെന്ന് പാപ്പ പറഞ്ഞു.

ഇനി പാപം ചെയ്യാതിരിക്കാനും പാപത്തിൻ്റെ സമീപകാല സന്ദർഭം ഒഴിവാക്കാനും അങ്ങയുടെ കൃപയാൽ ഞാൻ ഉറച്ചു ദൃഢനിശ്ചയം ചെയ്യുന്നു എന്ന വാക്കുകൾ വാഗ്ദാനമല്ല മറിച്ച് ഒരു പ്രമേയം പ്രകടിപ്പിക്കുകയാണെന്ന് പാപ്പാ പറഞ്ഞു. ഇനി ഒരിക്കലും പാപം ചെയ്യില്ലെന്ന് നമ്മിൽ ആർക്കും ദൈവത്തോട് വാഗ്ദാനം ചെയ്യാൻ കഴിയില്ല. ഇനിയൊരിക്കലും പാപം ചെയ്യാതിരിക്കാനുള്ള നമ്മുടെ പ്രതിബദ്ധത ദൈവസഹായത്തിനായുള്ള നമ്മുടെ അഭ്യർത്ഥനയ്‌ക്കൊപ്പമുണ്ടെന്ന് മാർപ്പാപ്പ പറഞ്ഞു.

ദൈവം കരുണയാണ്. കരുണ എന്നാണ് അവൻ്റെ നാമം. അവൻ്റെ മുഖം എപ്പോഴും ഓർക്കണമെന്നും ഓരോ കാരുണ്യ പ്രവൃത്തിയിലും എല്ലാ സ്നേഹ പ്രവൃത്തികളിലും ദൈവത്തിൻ്റെ മുഖം പ്രകാശിക്കുന്നെന്ന് പറഞ്ഞ് പാപ്പ പ്രസം​ഗം ഉപസം​ഹരിച്ചു


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.