തൃശൂര്‍: ഇറ്റലി ആസ്ഥാനമായി സേവനം ചെയ്യുന്ന ഡോട്ടേഴ്സ് ഓഫ് ഡിവൈന്‍ പ്രോവിഡന്‍സ് സഭയുടെ സുപ്പീരിയര്‍ ജനറലായി മലയാളിയായ സിസ്റ്റര്‍ ഫ്‌ലോറി കൊടിയന്‍ തിരഞ്ഞെടുക്കപ്പെട്ടു.
ഇറ്റലിയിലെ ജനോവയില്‍ നടന്ന ജനറല്‍ ചാപ്റ്ററിലായിരുന്നു തിരഞ്ഞെടുപ്പ്. ഇരിങ്ങാലക്കുട രൂപതയിലെ മാള തുമ്പരശേരി ഇടവകയില്‍പ്പെട്ട കൊടിയന്‍ ഔസേപ്പ്- തങ്കമ്മ ദമ്പതികളുടെ മകളാണ്.
സിസ്റ്റര്‍ റൊസാലിയ കരിപ്പായി അസിസ്റ്റന്റ് സുപ്പീരിയര്‍ ജനറലായും സിസ്റ്റര്‍ ഇഗ്‌നേഷ്യ ചെലങ്ങര, സിസ്റ്റര്‍ ട്രീസ ആളുക്കാരന്‍, സിസ്റ്റര്‍ മേരി ക്ലെയര്‍ മുക്കനാപറമ്പില്‍, സിസ്റ്റര്‍ ജെസ്റ്റിന്‍ കുറ്റിയാഞ്ഞിലിക്കല്‍ എന്നിവര്‍ കൗണ്‍സില്‍ അംഗങ്ങളായും തിരഞ്ഞെടുക്കപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.