അന്തർദേശീയ വനിതാ ദിനം ആഘോഷിച്ചു

അന്തർദേശീയ വനിതാ ദിനം ആഘോഷിച്ചു

അലൈൻ: അന്തർദേശീയ വനിതാ ദിനം വേൾഡ് മലയാളി കൗൺസിൽ അൽ ഐൻ പ്രൊവിൻസ് റാഡിസൺ ബ്ലൂ ഹോട്ടലിൽ വച്ചു സമൂചിതമായി ആഘോഷിച്ചു. വേൾഡ് മലയാളി കൌൺസിൽ ഗ്ലോബൽ ചെയർമാൻ ജോണി കുരുവിള യോഗം ഉദ്ഘാടനം ചെയ്തു. വുമൺസ് ഫോറം പ്രസിഡന്റ് ഡോ. നിഷ വിജി വർഗീസ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഡോ. റാഫിയ റഹീം മുഖ്യാതിഥിയായിരുന്നു.

അൽ ഐൻ ഇന്ത്യ സോഷ്യൽ സെൻറർ പ്രസിഡന്റ്‌ ജിമ്മി, വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ വൈസ് ചെയർമാൻ വർഗീസ് പനക്കൽ, ഗ്ലോബൽ വുമൺസ് ഫോറം ചെയർപേഴ്സൺ എസ്തർ ഐസക് എന്നിവർ വിശിഷ്ട അതിഥികളായിരുന്നു.


സമൂഹത്തിന്റെ വിവിധ തുറകളിൽ അവരുടെ സാനിധ്യം തെളിയിച്ച, മികച്ച വിജയം കൈവരിച്ച വനിതാ സംരംഭകരായ മേരി തോമസ്, ബിന്ദു സുബ്രമണി, പാർവതി അച്യുത് കൃഷ്ണൻ, എന്നിവരെ അൽ ഐൻ പ്രൊവിൻസ് ചെയർമാൻ ഡോ. സുധാകരൻ, പ്രസിഡന്റ്‌ ജാനറ്റ് വർഗീസ്, സെക്രട്ടറി സോണി ലാൽ, ട്രഷറർ ആൻസി ജെയിംസ് എന്നിവരുടെ നേതൃത്വത്തിൽ ആദരിച്ചു.



മിഡിൽ ഈസ്റ്റ്‌ സെക്രട്ടറി രാജീവ്‌ കുമാർ, ട്രഷറർ ജൂഡിൻ ഫെർണാണ്ടസ്, മിഡിൽ ഈസ്റ്റ്‌ വുമൺസ് ഫോറം പ്രസിഡന്റ്‌ റാണി ലിജേഷ്, ഇന്ത്യ റീജിയണൽ ട്രെഷറർ രാമചന്ദ്രൻ പേരാമ്പ്ര എന്നിവർ സംസാരിച്ചു. മിഡിൽ ഈസ്റ്റ്‌ റീജിയണിലെ ദുബായ്, ഷാർജ, അബുദാബി, അജ്മാൻ, ഉമ്മൽകോവിൻ പ്രൊവിൻസുകളുടെ ഭാരവാഹികൾ യോഗത്തിൽ പങ്കെടുത്തു. സേതുനാഥ്‌ വിശ്വനാഥൻ, സുവർണ പ്രദീപ്‌, കൃഷ്ണ ഉജൽ എന്നിവരുടെ നേതൃത്വത്തിൽ അംഗങ്ങൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.


കനൽ എന്ന നൃത്ത സംഗീത നാടകം വളരെ ഹൃദ്യമായ ഒന്നായിരുന്നു.

"നാണമില്ലേ ആണതൊന്ന്

പേര് ചൊല്ലുവാൻ നിനക്ക്

വേറൊരാൾ വിയർത്തതിന്റെ

ഉപ്പ് തിന്ന് വാഴുവാൻ"

അതിലെ ഓരോ വരികളും ഹൃദയത്തെ തൊട്ടുണർത്തുന്ന സ്ത്രീധനം എന്ന നികൃഷ്ട നീതിക്കെതിരെ ശക്തമായ വരികളും, ആലാപനവും അതിനോടൊപ്പം ഭാവാഭിനയവും ഒന്നിച്ചായപ്പോൾ അവിസ്മരണീയമായ ഒരനുഭവമായി മാറി, സ്ത്രീകളുടെ സമൂഹ ഗാനവും സ്ത്രീ ശക്തീകരണത്തിന്റെ ഒരവതരണമായിരുന്നു. വിമൻസ് ഫോറം സെക്രട്ടറി ബിന്ദു ബോബൻ സ്വാഗതവും, ട്രഷറർ താഹിറ കൃതജ്ഞതയും പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.