സൗദിയിലേക്കും കോവിഡ് വാക്സിന്‍ നല്‍കാന്‍ ഒരുങ്ങി ഇന്ത്യ

സൗദിയിലേക്കും കോവിഡ് വാക്സിന്‍ നല്‍കാന്‍ ഒരുങ്ങി ഇന്ത്യ

സൗദി: സൗദിയിലേക്കും കോവിഡ് വാക്സിന്‍ നല്‍കാന്‍ ഇന്ത്യ ഒരുങ്ങുന്നു. ഓക്സ്ഫർഡ് സർവ്വകലാശാലയും മരുന്ന് കമ്പനിയായ അസ്ട്രസെനെക്കയും ചേർന്ന് വികസിപ്പിച്ച വാക്സിനാണ് സൗദിയ്ക്ക് നല്കുക. സെറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് വാക്സിന്‍ ഉത്പാദിപ്പിക്കുന്നത്. 5.25 യുഎസ് ഡോളർ നിരക്കിലാണ് 30 ലക്ഷം ഡോസുകള്‍ സൗദിയ്ക്ക് നല്‍കുന്നതെന്നാണ് റോയിട്ടേഴ്സിന്റെ റിപ്പോർട്ട്. നിലവില്‍ 2.4 മില്ല്യണ്‍ ഡോസുകളാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രതിദിന ഉത്പാദന ശേഷി.

മാർച്ച് അവസാനമാകുമ്പോഴേക്കും ഇതില്‍ 30 ശതമാനം വർദ്ധനവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരാഴ്ച മുതല്‍ 10 ദിവസത്തിനുളളില്‍ വാക്സിന്‍ ഡോസുകള്‍ സൗദിയിലേക്ക് അയക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സെറം ഇന്‍സിറ്റിറ്റ്യൂട്ട് സിഇഒ അദാർ പൂനാവല്ല പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.