ഇലക്ടറല്‍ ബോണ്ട്: മുന്‍ നിരയില്‍ സാന്റിയാഗോ മാര്‍ട്ടിന്‍; കൂടുതല്‍ തുക ലഭിച്ചത് ബിജെപിക്ക്

 ഇലക്ടറല്‍ ബോണ്ട്: മുന്‍ നിരയില്‍ സാന്റിയാഗോ മാര്‍ട്ടിന്‍; കൂടുതല്‍ തുക ലഭിച്ചത് ബിജെപിക്ക്

ന്യൂഡല്‍ഹി: സുപ്രീം കോടതിയുടെ നിര്‍ദേശാനുസരണം തിരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച ഇലക്ടറല്‍ ബോണ്ട് വാങ്ങിയവരില്‍ മുന്‍ നിരയില്‍ സാന്റിയാഗോ മാര്‍ട്ടിന്‍. മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഫ്യൂച്ചര്‍ ആന്റ് ഗെയിമിങ് ആന്റ് ഹോട്ടല്‍ ബിസിനസ് ലിമിറ്റഡാണ് ബോണ്ട് വാങ്ങിയവരില്‍ മുന്‍ നിരയില്‍. 1368 കോടി രൂപയുടെ ബോണ്ടുകളാണ് സ്ഥാപനം വാങ്ങിയത്. മേഘ എന്‍ജിനീയറിങ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ 966 കോടി രൂപ വാങ്ങി. കേന്ദ്ര സര്‍ക്കാരിന്റെ മിക്ക നിര്‍മാണ പ്രവര്‍ത്തനങ്ങളുടേയും ചുമതല ഈ കമ്പനിക്കാണ്.

ബിജെപിക്കാണ് ഏറ്റവും കൂടുതല്‍ തുക ലഭിച്ചത്. ആകെ ലഭിച്ചതില്‍ പകുതിയോളം ലഭിച്ചത് ബിജെപിക്കാണെന്നാണ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്. 2019 ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ബിജെപിക്ക് ലഭിച്ചത് 1700 കോടിയാണ്. ഈ വര്‍ഷം ജനുവരിയില്‍ ബിജെപിക്ക് കിട്ടിയത് 202 കോടി. ബോണ്ട് സ്വീകരിച്ചവരില്‍ ഇടതു പാര്‍ട്ടികള്‍ ഇല്ല.

അന്വേഷണ ഏജന്‍സികളുടെ നടപടി നേരിടുന്നവര്‍ കൂടുതല്‍ ഇലക്ടറല്‍ ബോണ്ട് വാങ്ങിയതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. പുറത്തു വന്ന പട്ടികയിലെ ആദ്യ അഞ്ചില്‍ മൂന്ന് കമ്പനികളും ബോണ്ട് വാങ്ങിയത് നടപടി നേരിടുമ്പോഴാണ്. ഇവര്‍ക്കെതിരെ ആദായ നികുതി, ഇഡി അന്വേഷണങ്ങള്‍ ഉണ്ടായിരുന്നു. ഇഡി 409 കോടി പിടിച്ചതിന് ശേഷം സാന്റിയാഗോ മാര്‍ട്ടിന്‍ വാങ്ങിയത് 100 കോടിയുടെ ബോണ്ടാണ്.

ഏറ്റവും കൂടുതല്‍ തുക നല്‍കിയ മറ്റ് കമ്പനികള്‍ ചുവടെ:

മേഘ എന്‍ജിനീയറിങ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ 966 കോടി രൂപ
ക്വിക് സപ്ലൈ ചെയ്ന്‍ പ്രൈവറ്റ് ലിമിറ്റഡ് 410 കോടി രൂപ
വേദാന്ത ലിമിറ്റഡ് 400 കോടി രൂപ
ഹാല്‍ദിയ എലര്‍ജി ലിമിറ്റഡ് 377 കോടി രൂപ
ഭാരതി ഗ്രൂപ് 247 കോടി രൂപ
എസല്‍ മൈനിങ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്224 കോടി രൂപ
വെസ്റ്റേണ്‍ യുപി പവര്‍ ട്രാന്‍സ്മിഷന്‍ കമ്പനി 220 കോടി രൂപ
കെവന്റര്‍ ഫുഡ് പാര്‍ക് ഇന്‍ഫ്രാ ലിമിറ്റഡ് 195 കോടി രൂപ
മദന്‍ലാല്‍ ലിമിറ്റഡ് 185 കോടി രൂപ

ഇലക്ടറല്‍ ബോണ്ടിലൂടെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിച്ച സംഭാവന:


ബിജെപി- 6060.51 കോടി( ഏപ്രില്‍ 12, 2019 മുതല്‍ 2024 ജനുവരി 24 വരെയുള്ള കണക്ക്)
തൃണമൂല്‍ കോണ്‍ഗ്രസ്-1609.50 കോടി രൂപ
കോണ്‍ഗ്രസ്-1421.90 കോടി രൂപ
ബിആര്‍എസ്- 1214.70 കോടി രൂപ
ബിജു ജനതാദള്‍- 775.50 കോടി രൂപ
ദ്രാവിഡ മുന്നേറ്റ കഴകം-639 കോടി
വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി- 337 കോടി
തെലുങ്കു ദേശം പാര്‍ട്ടി- 218.90 കോടി
ശിവസേന- 159.40
ആര്‍ജെഡി- 72.50
ആംആദ്മി- 65.50
ജനതാദള്‍(എസ്)- 43.50 കോടി
എസ്‌കെഎം- 36.50 കോടി
എന്‍സിപി- 30.50 കോടി
ജനസേന പാര്‍ട്ടി-21.00 കോടി
സമാജ് വാദി പാര്‍ട്ടി- 14.10 കോടി
ജനതാദള്‍(യുണൈറ്റഡ്)-14


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.