ബംഗളുരു: കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ബി.എസ് യെദ്യൂരപ്പക്കെതിരെ പോക്‌സോ കേസ്. ബെംഗളൂരു സദാശിവ നഗര്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
വീട്ടില്‍ സഹായം ചോദിച്ചെത്തിയ 17 കാരിയോട് മോശമായി പെരുമാറിയെന്നാണ് പരാതി. യെദ്യൂരപ്പക്കെതിരെ പോക്സോ വകുപ്പ് ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടതിനാല്‍ അറസ്റ്റ് ഭീഷണിയുണ്ട്. ഫെബ്രുവരി രണ്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.
അമ്മയോടൊപ്പം യെദ്യൂരപ്പയുടെ വീട്ടില്‍ എത്തിയ പെണ്‍കുട്ടിയോട് അശ്ലീല ചുവയോടെ സംസാരിച്ചു എന്നാണ് പരാതിയില്‍ ഉള്ളത്. പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയില്‍ പ്രാഥമിക അന്വേഷണം നടത്തിയ ശേഷമാണ് പോക്‌സോ വകുപ്പ് ചുമത്തി കേസെടുത്തത്.
ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തില്‍ കര്‍ണാടകയില്‍ പ്രചാരണ പ്രവര്‍ത്തങ്ങള്‍ക്ക് പതിവുപോലെ ചുക്കാന്‍ പിടിക്കുന്നത് യെദ്യൂരപ്പയാണ്. കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടതോടെ ബിജെപി പ്രതിരോധത്തിലാണ്.
2007 ല്‍ ഏഴ് ദിവസം കര്‍ണാടക മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ച യെദ്യൂരപ്പ പിന്നീട് 2008 മുതല്‍ 2011 വരെയും 2019 ജൂലൈ മുതല്‍ 2021 ജൂലൈ വരെയും കര്‍ണാടക മുഖ്യമന്ത്രിയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.