ഇസ്ലാം വിരുദ്ധതക്കെതിരെ യു.എന്‍ പൊതുസഭയില്‍ പാക് പ്രമേയം; വിട്ടുനിന്ന് ഇന്ത്യ: മറ്റ് മതങ്ങളും വിവേചനം നേരിടുന്നുണ്ടെന്ന് ഇന്ത്യന്‍ പ്രതിനിധി

 ഇസ്ലാം വിരുദ്ധതക്കെതിരെ യു.എന്‍  പൊതുസഭയില്‍ പാക് പ്രമേയം; വിട്ടുനിന്ന് ഇന്ത്യ: മറ്റ് മതങ്ങളും വിവേചനം നേരിടുന്നുണ്ടെന്ന് ഇന്ത്യന്‍ പ്രതിനിധി

ന്യൂയോര്‍ക്ക്: ഇസ്ലാം വിരുദ്ധതക്കെതിരെ (ഇസ്ലാമോഫോബിയ) യു.എന്‍ പൊതുസഭയില്‍ പാകിസ്ഥാന്‍ അവതരിപ്പിച്ച കരട് പ്രമേയത്തിന്റെ വോട്ടില്‍ നിന്ന് വിട്ടു നിന്ന് ഇന്ത്യ. 193 അംഗ സഭയില്‍ 115 രാജ്യങ്ങള്‍ മാത്രമാണ് പ്രമേയത്തെ അനുകൂലിച്ചത്.

ഇന്ത്യയ്ക്ക് പുറമേ ബ്രിട്ടണ്‍, ജര്‍മ്മനി, ഫ്രാന്‍സ്, ഇറ്റലി, ബ്രസീല്‍, ഉക്രെയ്ന്‍ എന്നിവയടക്കം 43 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നു.

ക്രിസ്ത്യന്‍, ഹിന്ദു, സിഖ്, ബുദ്ധ ഉള്‍പ്പടെയുള്ള മറ്റ് മതത്തിലുള്ളവരും വിവേചനം നേരിടുന്നുണ്ട് എന്നതും അംഗീകരിക്കണമെന്ന് ഇന്ത്യന്‍ പ്രതിനിധി രുചിര കംബോജ് ചൂണ്ടിക്കാട്ടി. ഇസ്ലാമോഫോബിയ പ്രാധാന്യമര്‍ഹിക്കുന്നതാണ്. എന്നാല്‍ മറ്റ് മതങ്ങള്‍ക്ക് നേരെയുള്ള വിവേചനങ്ങളെ അവഗണിച്ച് ഇസ്ലാമോഫോബിയക്കെതിരെ മാത്രം പ്രവര്‍ത്തിക്കുന്നത് അസമത്വമാണ്.

ഇസ്ലാം, ജൂത, ക്രൈസ്തവ മത വിശ്വാസികള്‍ നേരിടുന്ന എല്ലാതരം വിവേചനങ്ങളെയും അതിക്രമങ്ങളെയും അപലപിക്കുന്നതായും രുചിര വ്യക്തമാക്കി. ഇസ്ലാമോഫോബിയയ്‌ക്കെതിരെ പ്രത്യേക സംഘത്തെ രൂപീകരിക്കണമെന്നാണ് പാകിസ്ഥാന്‍ പ്രമേയത്തില്‍ ആവശ്യപ്പെട്ടത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.