'മൂന്നാം ലോക മഹായുദ്ധം അധികം അകലെയല്ല; ആധുനിക ലോകത്ത് എല്ലാം സാധ്യം': വിജയത്തിന് പിന്നാലെ പുടിന്റെ മുന്നറിയിപ്പ്

'മൂന്നാം ലോക മഹായുദ്ധം അധികം അകലെയല്ല; ആധുനിക ലോകത്ത് എല്ലാം സാധ്യം': വിജയത്തിന് പിന്നാലെ പുടിന്റെ മുന്നറിയിപ്പ്

മോസ്‌കോ: മൂന്നാം ലോക മഹായുദ്ധം അധികം അകലെയല്ലെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍.

റഷ്യയും അമേരിക്ക നേതൃത്വം നല്‍കുന്ന നാറ്റോ സൈനിക സഖ്യവും തമ്മിലുള്ള ബന്ധം വഷളാവുകയാണെങ്കില്‍ മൂന്നാം ലോക മഹായുദ്ധത്തിന് സാധ്യതയുണ്ടെന്നാണ് പുടിന്റെ മുന്നറിയിപ്പ്. അഞ്ചാം തവണയും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദേഹം.

ഉക്രെയ്‌നെതിരെ റഷ്യയ്ക്ക് ജയം സാധ്യമല്ലെന്നും ഭാവിയില്‍ ഉക്രെയ്‌നില്‍ സൈന്യത്തെ വിന്യസിച്ച് ഭരിക്കാന്‍ പുടിന് കഴിയില്ലെന്നും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ അഭിപ്രായപ്പെട്ടതിന് പിന്നാലെയാണ് പുടിന്റെ പ്രതികരണം.

ആധുനിക ലോകത്ത് എല്ലാം സാധ്യമാണ്. മൂന്നാം ലോക മഹായുദ്ധത്തിന് ഒരു ചുവടകലെ ദൂരം മാത്രമാണെന്ന് എല്ലാവര്‍ക്കുമറിയാമെന്നും എന്നാല്‍ ആരും അത്തരമൊരു സാഹചര്യം ആഗ്രഹിക്കുന്നില്ലെന്നും റഷ്യന്‍ പ്രസിഡന്റ് പറഞ്ഞു.

ജനങ്ങള്‍ തന്നില്‍ അര്‍പ്പിച്ച വിശ്വാസത്തിനും പിന്തുണയ്ക്കും നന്ദി അറിയിക്കുന്നതായി പുടിന്‍ പറഞ്ഞു. നമ്മെ ഭീഷണിപ്പെടുത്തുന്നവരേയും അടിച്ചമര്‍ത്തുന്നവരേയും കാര്യമാക്കേണ്ടതില്ലെന്നും അദേഹം പറഞ്ഞു.

അതേസമയം വോട്ടെടുപ്പിന്റെ അവസാന ദിനമായ ഇന്നലെ രാജ്യവ്യാപകമായി നടന്ന പ്രതിഷേധങ്ങള്‍ക്കിടെ 17 നഗരങ്ങളില്‍ നിന്ന് 74 പേര്‍ അറസ്റ്റിലായി. കഴിഞ്ഞ മാസം ജയിലില്‍ വച്ച് മരിച്ച പ്രതിപക്ഷ നേതാവ് അലക്‌സി നവാല്‍നിയുടെ അനുയായികളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

പുട്ടിനെതിരെ ' നൂണ്‍ എഗെന്‍സ്റ്റ് പുട്ടിന്‍ ' എന്ന പേരില്‍ അണി നിരക്കണമെന്ന് നവാല്‍നിയുടെ ഭാര്യ യൂലിയ സോഷ്യല്‍ മീഡിയയിലൂടെ ആഹ്വാനം ചെയ്തിരുന്നു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.