ഓസ്ലോ: ജനസംഖ്യയുടെ 63 ശതമാനത്തിലധികമാളുകളും ഇവാഞ്ചലിക്കല്‍ ലൂഥറന്‍ വിശ്വാസം പിന്തുടരുന്ന നോര്‍വേയില്‍ പ്രാദേശിക ഭാഷയിലുള്ള ആദ്യ കത്തോലിക്ക ബൈബിള്‍ പ്രസിദ്ധീകരിച്ചു. നോബൽ സമ്മാന ജേതാവ് ജോൺ ഫോസ് ഉൾപ്പെടെയുള്ള നിരവധി കവികളും സാഹിത്യ രചയിതാക്കളും ഭാഷാ പണ്ഡിതരും വേദ വിദഗ്ധരും സഹകരിച്ചാണ് കത്തോലിക്കാ പതിപ്പിന്റെ പൂർത്തീകരണം സാധ്യമാക്കിയത്.
രാജ്യത്തെ ഔദ്യോഗിക എഴുത്ത് ഭാഷകളായ ബൊക്കമാല്‍ ഭാഷയിലും നൈനോര്‍സ്‌ക് ഭാഷയിലുമുള്ള കത്തോലിക്ക ബൈബിളിന്റെ പരിഭാഷകള്‍ ലഭ്യമാണെന്നുള്ളത് കൂടുതലാളുകളിലേക്ക് ഈ ബൈബിള്‍ എത്തുവാന്‍ സഹായകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കത്തോലിക്ക രൂപതയായ ഒസ്ലോ രൂപതയുടെയും നോര്‍വേയിലെ ബൈബിളുകള്‍ പ്രസിദ്ധീകരിക്കുന്ന ബൈബിള്‍ സൊസൈറ്റിയുടെയും സഹകരണത്തോടെ പ്രസിദ്ധീകരിച്ച കത്തോലിക്ക ബൈബിള്‍ സഭൈക്യ മേഖലയിലും നാഴികക്കല്ലായി മാറിയിരിക്കുകയാണ്.
നോർവെയിലെ ഔദ്യോഗിക ലിഖിത ഭാഷകളായ ബോക്മോൾ, നൈനോർസ്ക് എന്നിവയിൽ വിവർത്തനങ്ങളുള്ള പുതിയ പതിപ്പ് രാജ്യത്തെ ഭാഷാ വൈവിധ്യത്തെ ഉൾക്കൊള്ളാനുള്ള നീക്കവുമാണ്. ഇത് നോർവേയുടെ സമ്പന്നമായ ഭാഷാ പൈതൃകത്തെ അംഗീകരിക്കുകയും കൂടുതൽ ജനങ്ങളിലേക്ക് എത്തുകയും ചെയ്യും. പുതിയ നീക്കത്തിൽ രാജ്യത്തെ കത്തോലിക്കാ സമൂഹങ്ങൾ സന്തോഷത്തിലാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.